അഞ്ച് കുട്ടികള്‍ വേണമെന്ന് ആഗ്രഹം, ലക്ഷ്മി ഇപ്പോള്‍ ചികിത്സയില്‍, തുറന്ന് പറഞ്ഞ് അഖില്‍ മാരാര്‍

111

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Also Read:ക്രിസ്ത്യന്‍ വധുവായി മാളവിക, ഫോട്ടോ വൈറല്‍, നവനീത് ക്രിസ്ത്യാനിയാണോ എന്ന് സോഷ്യല്‍ മീഡിയയും

അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ഇന്റര്‍വ്യൂകളില്‍ താരങ്ങളാണ് അഖിലും ഭാര്യയും. ഇപ്പോഴിതാ മക്കളെ കുറിച്ച് അഖിലും ഭാര്യയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങള്‍ക്ക് അഞ്ച് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ഇരുവരും തുറന്നുപറഞ്ഞു.
എന്നാല്‍ നേരത്തെ പ്രസവം നിര്‍ത്തിയിരുന്നു.

Also Read: അങ്ങനെയങ്ങ് വിട്ടുകളയാന്‍ പറ്റുമോ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബഷീര്‍ ബഷി

ഇപ്പോള്‍ വീണ്ടും കുട്ടികള്‍ വേണമെന്ന് തോന്നിയതോടെ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും ഇരുവരും പറയുന്നു. തങ്ങളുടെ ആഗ്രഹത്തെ പറ്റി നാട്ടിലാകെ പാട്ടാക്കിയത് അഖിലാണെന്നും എവിടെയും ഇക്കാര്യം പറയരുതെന്ന് പറഞ്ഞ് പഠിപ്പിച്ചായിരുന്നു അഖിലിനെ വിട്ടതെന്നും ലക്ഷ്മി പറയുന്നു.

Advertisement