Home Entertainment Celebrities

രശ്മികക്കെതിരെ പോസ്റ്റുമായി കെ ആർ കെ ; നിങ്ങളുടെ കാമുകനെ ഞങ്ങൾ ബോളിവുഡിൽ നിന്ന് പുറത്താക്കിയെന്നും താരം

126

പുഷ്പ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യ താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. നാഷ്ണൽ ക്രഷ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ താരത്തിനെതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കെ ആർ കെ. ബോളിവുഡിലെ മുൻ നിര നായകനും, നിർമ്മാതാവുമാണ് അദ്ദേഹം. മാത്രമല്ല വിവാദങ്ങളുടെ തോഴനും കൂടിയാണ് കെ ആർ കെ. രശ്മികയെയും വിജയ് ദേവരകൊണ്ടെയേയും ചേർത്താണ് കെ ആർ കെ കുറിപ്പ് എഴുതിയിരിക്കുന്നത്.

Advertisements

Also Read
പൊന്നൂസിന്റെ ചുട്ടമറുപടി എന്ന കേട്ടപ്പോള്‍ത്തന്നെ മുട്ട് വിറച്ചു; കണ്ടിട്ട് എനിക്ക് ക്ഷീണം വന്നു; ഗ്ലൂക്കോസ് പറഞ്ഞിട്ടുണ്ട്; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ചുട്ടമറുപടി!

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മാഡം രശ്മിക ജീ, ഞങ്ങൾ ഹിന്ദി പ്രേക്ഷകർ നിങ്ങളുടെ ബോയ്ഫ്രണ്ടായ അനക്കോണ്ട സിനിമയായ ലൈഗറിനോട് എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു, അവനെ ബോളിവുഡിൽ നിന്ന് ഞങ്ങൾ പുറത്താക്കി. അതുപോലെ തന്നെയാണ് ഞങ്ങൾ നിങ്ങളോട് ചെയ്യാൻ പോകുന്നത്. എന്നാൽ നിങ്ങളെ ഭോജ്പുരി സിനിമകളിൽ കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു,’

അതേസമയം സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും പ്രാവർത്തികമാക്കാന് ഒരുങ്ങുകയാണ് രശ്മികയും, വിജയ് ദേവരകൊണ്ടെയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Courtesy: Public Domain

Also Read
എന്റെ കഷ്ടപ്പാടുകള്‍ പറയുന്നത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടാന്‍; ചെയ്ത ജോലിക്ക് പോലും കമല്‍ഹാസന്‍ ശമ്പളം തന്നില്ല; പിരിഞ്ഞത് മകള്‍ക്കും തനിക്കും സുരക്ഷ ലഭിക്കാന്‍: ഗൗതമി

വാരിസാണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രമായ മിഷൻ മജ്‌നു ആണ് ഇനി പുറത്തിറങ്ങാനുള്ളത്. സിദ്ധാർത്ഥ് മൽഹോത്ര നായകനായ ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുക. രൺബീർ കപൂറിന്റെ അനിമൽ, പുഷ്പയുടെ രണ്ടാം ഭാഗം എന്നിവയാണ് രശ്മികയുടെ വരാനിരിക്കുന്ന മറ്റു സിനിമകൾ.

Advertisement