എന്റെ കഷ്ടപ്പാടുകള്‍ പറയുന്നത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടാന്‍; ചെയ്ത ജോലിക്ക് പോലും കമല്‍ഹാസന്‍ ശമ്പളം തന്നില്ല; പിരിഞ്ഞത് മകള്‍ക്കും തനിക്കും സുരക്ഷ ലഭിക്കാന്‍: ഗൗതമി

92

മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍ നായികയായി തിളങ്ങി നിന്നിരുന്ന താരസുന്ദരിയി ആയിരുന്നു നടി ഗൗതമി ഒരുകാലത്ത്. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഗൗതമി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ദയമായുധുവില്‍ അതിഥി വേഷമായിരുന്നു ഗൗതമിക്ക്. ഗാന്ധിനഗര്‍ രണ്ടാവ വിധി എന്ന സിനിമയിലൂടെ ഈണ് തെലുങ്കില്‍ ഗൗതമി നായികയായി അരങ്ങേറിയത്.

Advertisements

ഈ രണ്ട് തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്ത ശേഷമാണ് തമിഴ് സിനിമകളി ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ഗുരു ശിഷ്യന്‍ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി ആയിരുന്നു ഗൗതമി തമിഴില്‍ എത്തിയത്. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും തമിഴിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായിരുന്നു ഗൗതമി.

ALSO READ- ‘എന്തെങ്കിലും സംഭവിച്ചാല്‍ നീ ഹോളിയെ വിളിക്കണമെന്ന് ദേവേട്ടന്‍ പറഞ്ഞിരുന്നു; അതിന്റെ അര്‍ഥം ഇപ്പോഴാണ് മനസിലായത്’; ദേവേട്ടന്റെ ആദ്യ ഭാര്യയെ കണ്ട വിശേഷവുമായി യമുന

കമല്‍ ഹാസന്‍ തേവര്‍ മകന്‍ എന്ന ചിത്രത്തിലെ ഗൗതമിയുടെ അഭിനയമാണ് ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ നടിയെ ശ്രദ്ധേയയാക്കിയത്. 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബു, പ്രകാശ് രാജ് എന്നിവരോടൊപ്പം ഗൗതമി അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പുതിയ ചിത്രമായ സ്റ്റോറി ഓഫ് തിംഗ്‌സിന്റെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഗൗതമി സംസാരിച്ചത്. മോട്ടിവേഷണല്‍ സ്പീക്കറായി അറിയപ്പെടുന്നതിനെക്കുറിച്ച് താരം പറയുന്നുണ്ട്.

ALSO READ- പരസ്യമായി സ്വ യം ഭോ ഗം ചെയ്യണം, ഓ ർ ഗാ സ വും വേണം; കൃതിയുടെ അമ്മ സമ്മതിച്ചില്ല, പക്ഷേ ആ സുവർണാവസരം കിയാര മുതലാക്കി, സംഭവം ഇങ്ങനെ

എന്റെ കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടും. എന്റെ ജീവിതത്തിലെ ചില പാഠങ്ങള്‍ പറഞ്ഞാല്‍ ആയിരം പേരില്‍ ഒരാള്‍ക്ക് മനസ്സിലായാല്‍ അത്രയും നല്ലതല്ലേ എന്നാണ് താരം ചോദിക്കുന്നത്.

ആദ്യ വിവാഹം തകര്‍ന്നതോടെ കമല്‍ഹാസനൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗൗതമി. മകള്‍ സുബ്ബലക്ഷ്മിയും ഗൗതമിക്കും കമല്‍ഹാസനുമൊപ്പമായിരുന്നു. എന്നാല്‍ ഇതും അധികകാലം മുന്നോട്ട് പോയില്ല. തന്റെ മകള്‍ക്കും തനിക്കും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിരിഞ്ഞെതെന്നായിരുന്നു ഗൗതമിയുടെ മറുപടി.

തനിക്ക് ചെയ്ത ജോലിക്ക് പോലും കമല്‍ഹാസന്‍ സാലറി തന്നില്ലെന്നും ഗൗതമി ആരോപിക്കുന്നുണ്ട്. കമല്‍ഹാസന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതിന്റെ ശമ്പളമാണ് തനിക്ക് കിട്ടാതിരുന്നതെന്ന് താരം പറയുന്നു.

കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനും ഗൗതമിയും തമ്മിലുളള പ്രശ്‌നങ്ങളും വേര്‍പിരിയലിന് കാരണമായെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ഗൗതമി നിഷേധിച്ചു. പ്രശ്‌നത്തില്‍ മക്കള്‍ക്ക് പങ്കില്ലെന്നാണ് താരം ആവര്‍ത്തിച്ചത്.

Advertisement