നിങ്ങളില്‍ നിന്നും ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന്റെ 27 വര്‍ഷങ്ങള്‍; സന്തോഷവാര്‍ത്ത പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

33

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് കുഞ്ചാക്കോ ബോബന്‍. ഇതിലെ താരത്തിന്റെ സുധി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അന്ന് 21 വയസ്സ് ആയിരുന്നു കുഞ്ചാക്കോ ബോബന്.

Advertisements

ഇപ്പോഴിതാ സിനിമ ഇറങ്ങിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചാക്കോച്ചന്‍ എത്തി.

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ നിങ്ങളില്‍ നിന്നും ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന്റെ 27 വര്‍ഷങ്ങള്‍. എല്ലാവര്‍ക്കും നന്ദി, അനിയത്തിപ്രാവിന് വേണ്ടി..സുധിക്ക് വേണ്ടി.. എനിക്കുവേണ്ടി.. ‘ എന്നാണ് ഭാര്യ പ്രിയക്ക് ഒപ്പം ഉള്ള ചിത്രം പങ്കു വച്ചുകൊണ്ട് ചാക്കോച്ചന്‍ കുറിച്ചത്. അനിയത്തിപ്രാവില്‍ തനിക്കൊപ്പം അഭിനയിച്ചിരുന്ന നടന്‍ സുധീഷിനെയും നടന്‍ ഹരിശ്രീ അശോകനെയും താരം ഈ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് കുഞ്ചാക്കോ ബോബന്‍ , തിലകന്‍, ഇന്നസെന്റ്, ശാലിനി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1997-ല്‍ പ്രദര്‍ശനത്തിനെത്തിയ ചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

 

Advertisement