കറുത്ത തൊലിയുള്ള നടന്മാരെയെല്ലാം മാറ്റി നിര്‍ത്തി, വെളുത്ത തൊലിയുള്ള പൃഥ്വിരാജെന്ന ബിലോ ആവറേജ് നടനെ കറുത്ത മേക്കപ്പിട്ട് കറുത്ത നജീബാക്കി, എല്ലാം ഊളഫാന്‍സിന്റെ കണ്ണില്‍പ്പൊടിയിടാന്‍, ആടുജീവിതത്തെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ്‍

543

കുറച്ചുനാളായി സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായ വിഷയമായിരുന്നു ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവം. ഒത്തിരിപ്പേരാണ് സത്യഭാമയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Advertisements

എന്നാല്‍ സത്യഭാമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ ആളായിരുന്നു അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ്‍. ഒരു വക്കീല്‍ എന്നതിലുപരിയായി പല സാമൂഹ്യപരമായ വിഷയങ്ങളിലും തന്റെ നിലപാട് പരസ്യമായി തുറന്നുപറയുന്ന ആളാണ് സംഗീത ലക്ഷ്മണ്‍.

Also Read;ഹോളി നമുക്ക് കൂടുതല്‍ നിറമുള്ളതാക്കാം ; ചിത്രങ്ങളുമായി മൃദുല വിജയ്

ഈ വിഷയം കത്തി നില്‍ക്കവെ ഇപ്പോഴിതാ ആടുജീവിതം എന്ന സിനിമയെ കുറിച്ച് സംഗീത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. താന്‍ അടുത്തിടെയാണ് ആടുജീവിതത്തിലെ നജീബിനെ സോഷ്യല്‍മീഡിയയിലൂടെ നേരിട്ട് കണ്ടതെന്നും നജീബിന് കറുത്ത നിറമാണെന്നും സംഗീത പറയുന്നു.

കറുത്ത നിറമുള്ള നജീബിന്റെ കഥ സിനിമയാക്കുമ്പോള്‍ നായകനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സെലക്ട് ചെയ്തത് കറുത്ത നിറമുള്ള നടനെയല്ലെന്നും പകരം വെളുത്ത നിറമുള്ള പൃഥ്വിരാജെന്ന ബിലോ ആവറേജ് നടനെയാണെന്നും സംഗീത പറയുന്നു.

Also Read:ചാക്കോച്ചന്‍ കമന്റ് ഇട്ടാല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണും എന്ന് രമേശ് പിഷാരടി, പിന്നാലെ മറുപടി പറഞ്ഞ് എത്തി കുഞ്ചാക്കോ ബോബന്‍

കറുത്ത തൊലിയുള്ള മികച്ച നടന്മാരെയെല്ലാം മാറ്റി നിര്‍ത്തി, പകരം വെളുത്ത തൊലിയുള്ള പൃഥ്വിരാജിനെ കറുത്ത മേക്കപ്പിട്ട് കറുത്ത നജീബാക്കി മാറ്റിയെന്നും ആ പൃഥ്വിരാജാണ് നമുക്ക് മുന്നിലേക്ക് വരികയെന്നും വാസ്തവം എന്ന സിനിമയില്‍ മാത്രമാണ് പൃഥ്വിരാജെന്ന നടനെ കാണാന്‍ കഴിഞ്ഞതെന്നും എടുത്തുപറയാന്‍ മറ്റ് സിനിമകളൊന്നുമില്ലെന്നും സംഗീത പറയുന്നു.

യഥാര്‍ത്ഥ നജീബ് തന്നെ പറയുന്നുണ്ട്, സിനിമയിലെ നജീബ് മുഴുവനായും ഒത്തിട്ടില്ല എന്നും ഊളഫാന്‍സിന്റെ കണ്ണില്‍പ്പൊടിയിടാനാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമാവാന്‍ കിലോക്കണക്കിന് ഭാരം കുറച്ചതെന്നും അത് വലിയ അവകാശവാദമായി വെളുത്ത നിറമുള്ള പൃഥ്വിരാജ് ഉന്നയിക്കുന്നുണ്ടെന്നും സംഗീത പറയുന്നു.

Advertisement