കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനിരിക്കുന്നത് അതിമധുരം; സാന്ത്വനത്തിലെ അപ്പുവിന്റെ പുതിയ ലുക്ക്, ചിത്രങ്ങളുമായി രക്ഷാ രാജ്

16

മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയില്‍ തരംഗമായി മുന്നേറിയ പരമ്പര ആണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യിതിരുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ്.

Advertisements

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പര നിര്‍മ്മിച്ചത്. കുടുംബ അംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം തന്നെയായിരുന്നു സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്. ഈ പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു അപര്‍ണ്ണ എന്ന അപ്പു. നടി രക്ഷാ രാജ് ആണ് അപര്‍ണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ ആണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സീരിയല്‍ ഹിറ്റ് ആയിരുന്നു. രക്ഷ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രത്തെയും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ, രക്ഷ ഇന്‍സ്റ്റഗ്രമിഷ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനിരിക്കുന്നത് അതിമധുരം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്.

ഡിസൈനര്‍ പര്‍പ്പിള്‍ ലഹങ്കയാണ് വേഷം. അതിമനോഹരിയായാണ് നടി ഒരുങ്ങിയിരിക്കുന്നത്. ലിസ്‌ക്രിയേഷന്‍ ബൊട്ടിക്കാണ് വസ്ത്രം തയാറാക്കിയിരിക്കുന്നത്. കമന്റില്‍ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

 

 

Advertisement