ഹോളി നമുക്ക് കൂടുതല്‍ നിറമുള്ളതാക്കാം ; ചിത്രങ്ങളുമായി മൃദുല വിജയ്

28

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയല്‍ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ ധാരാളം ചിത്രങ്ങള്‍ പങ്കുവെക്കാറുള്ള താരമാണ് മൃദുല. ഇപ്പോഴിതാ, നിറങ്ങളില്‍ കുളിച്ച് നില്‍ക്കു്‌നന താരത്തിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിലാണ് നടി.

ചായങ്ങള്‍ കൈയിലെടുത്തും മുഖത്തും വസ്ത്രങ്ങളിലും പടര്‍ത്തിയിരിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

ഈ ഹോളി നമുക്ക് കൂടുതല്‍ നിറമുള്ളതാക്കാം എന്നാണ് പോസ്റ്റിനൊപ്പം താരം പറയുന്നത്. താരത്തിന്റെ ലുക്കും ആറ്റിറ്റിയൂഡും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അതേസമയം ഇവരുടെ മകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് മൃദുല. തന്റെ വിശേഷം പങ്കുവെച്ച് ഈ താരം എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മൃദുലക്ക്. മൃദുലക്കും യുവക്കും ഇപ്പോള്‍ ഒത്തിരി ആരാധകരാണുള്ളത്.

 

 

Advertisement