മാഞ്ചസ്റ്ററിൽ നിന്നും പറന്നെത്തി മരുമകളുടെ വളകാപ്പ് ഗംഭീരമാക്കി ലക്ഷമി നായർ; ഇതുപോലൊരു അമ്മായിയമ്മ അനുക്കുട്ടിയുടെ ഭാഗ്യമാണെന്ന് ആരാധകർ

2120

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിരവധി കുക്കറി ഷോകൾ ്വതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായർക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി നായർ വർക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായർ രചിച്ചിട്ടുണ്ട്.

മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായർ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.

Advertisements

ഇത്തരത്തിൽ ആരാധകരുമായി സംസാരിക്കവെ കുറച്ച് ദിവസം മുമ്പാണ് മരുമകൾ ഗർഭിണിയാണെന്നും ഏഴാം മാസമാണെന്നും ലക്ഷ്മി നായർ അറിയിച്ചത്. ലക്ഷ്മിയുടെ വീഡിയോകളിൽ മരുമകൾ അനു സ്ഥിരമായി എത്താറുണ്ട്. മാഞ്ചസ്റ്ററിൽ മകൾക്കൊപ്പം സമയം ചിലവഴിക്കാൻ പോയ താരം വേഗത്തിൽ തിരികെ വന്നതെന്താണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം ലക്ഷ്മി വെളിപ്പെടുത്തിയത്.

ALSO READ- കമൽഹാസൻ സിനിമയിൽ ലിപ് ലോക്ക് സീൻ നിർബന്ധമായിരുന്നു; പറ്റില്ലെന്ന് പറഞ്ഞ് അവസാന നിമിഷം വരെ കരഞ്ഞു; ഒടുവിൽ സംഭവിച്ചത് പറഞ്ഞ് നടി മീന

മകൾക്കും കുടുംബത്തിനുമൊപ്പം പോയാൽ ലക്ഷ്മി അഞ്ച് മാസത്തോളം ചിലവഴിക്കാറുണ്ട്. ഇത്തവണ അനുകുട്ടിക്ക് ഏഴാം മാസമായതുകൊണ്ടാണ് ലക്ഷ്മി നായർ രണ്ട് മാസം മാത്രം മകൾക്കൊപ്പം നിന്ന് തിരികെ എത്തിയത്. തിരികെ എത്തിയ ഉടനെ തന്നെ ലക്ഷ്മി അനുകുട്ടിയുടെ വളകാപ്പ്, സീമന്തം ചടങ്ങ് ആഘോഷമായി നടത്തുകയായിരുന്നു.

താൻ ആഗ്രഹിച്ചത് പോലെ എല്ലാം ഗംഭീരമായി നടന്നുവെന്നാണ് മരുമകളുടെ സ്‌പെഷ്യൽ ഡെ വിശേഷം പങ്കുവെച്ച് ലക്ഷ്മി കുറിച്ചത്. ഇത് പ്രധാനപ്പെട്ടൊരു ചടങ്ങാണിത്. പ്രഗ്‌നൻസി ജേണിയുടെ ഭാഗമാണിതെന്ന് ലക്ഷ്മി നായർ പറയുന്നു.

ALSO READ- അത്രയും ആളുകളുടെ മുന്നിൽ വെച്ച് അച്ഛൻ ചന്ദ്രശേഖർ വിജയിയുടെ മുഖത്തടിച്ചു; വർഷങ്ങളായി അച്ഛനോട് നടൻ മിണ്ടാത്തതിന് പിന്നിലെ കാരണമിതോ?

ഗർഭിണിയായ പെൺകുട്ടിയെ പലഹാരങ്ങളൊക്കെയായി പെൺകുട്ടിയുടെ വീട്ടുകാർ വന്ന് വിളിച്ചുകൊണ്ട് പോവുന്നൊരു ചടങ്ങുണ്ട്. പിന്നെ പ്രസവമൊക്കെ കഴിഞ്ഞാണ് പെൺകുട്ടി തിരികെ വരുന്നത്. അതിനൊപ്പമായി വളക്കാപ്പും ചേർത്ത് നടത്തുകയാണ്. അതൊരു സന്തോഷമാണ് എന്നും താരം പങ്കിട്ടു.

എപ്പോഴും ഗർഭിണിയായിട്ടുള്ളൊരു കുട്ടിയുടെ മനസിന്റെ സന്തോഷം ഏറെ പ്രധാനപ്പെട്ടതാണ്. ഇത്രയും കളർഫുളായൊരു ചടങ്ങ് നടത്തുമ്പോൾ അവർക്ക് സന്തോഷമാണല്ലോയെന്നാണ് ലക്ഷ്മി നായർ പറയുന്നത്.

അതേസമയം ഈ വീഡിയോ വൈറലായതോടെ ആരാധകർ ആശംസകളുമായി എത്തിയിരിക്കുകയാണ്. ലക്ഷ്മി നായരെ പോലൊരു അമ്മായിയമ്മയെ കിട്ടിയ അനുകുട്ടി ഭാഗ്യവതിയാണെന്നും പറയുകയാണ് ഇവർ.

Advertisement