അത്രയും ആളുകളുടെ മുന്നിൽ വെച്ച് അച്ഛൻ ചന്ദ്രശേഖർ വിജയിയുടെ മുഖത്തടിച്ചു; വർഷങ്ങളായി അച്ഛനോട് നടൻ മിണ്ടാത്തതിന് പിന്നിലെ കാരണമിതോ?

628

തമിഴകത്തിന്റെ ഇളയദളപതിയാണ് ആക്ടർ വിജയ്. അഭിനയത്തിന് പുറമേ താരമിപ്പോൾ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കൂടി തയ്യാറെടുക്കുകയാണ്. പക്ഷേ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായത് മുതൽ ചർച്ചയാകുന്ന മറ്റൊരു കാര്യമാണ് താരത്തിന്റെ വ്യക്തി ജീവിതം.

വിജയ് ഭാര്യയുമായി പിരിഞ്ഞെന്നും, അച്ഛനുമായി സ്വരചേർച്ചയിൽ അല്ലെന്നും നിരവധി ഗോസിപ്പുകൾ ഇതിനോടകം വന്ന് കഴിഞ്ഞു. ഇതെല്ലാം താരത്തിന്റെ രാഷ്ട്രീയ ഭാവിയെ തുലാസിലാക്കുമെന്നും ചർച്ച നടക്കുന്നുണ്ട്.

Advertisements

ഇപ്പോഴിതാ വിജയിനെ കുറിച്ചും അദ്ദേഹത്തിന്റെ അച്ഛൻ ചന്ദ്രശേഖറിനെ കുറിച്ചും തമിഴിലെ മൂതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിജയ്ക്ക് പിതാവിനോടുള്ള നീരസം ഇതുവരെയും മാറിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ- നിന്നെ കൊണ്ടൊന്നും പറ്റില്ല; മമ്മൂട്ടിയുടെ മകനെന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട്; ഷൂട്ടിംഗ് ക്രൗഡിനെ കണ്ട് പേടിച്ചിട്ടുണ്ട്, 40 ടേക്കുകൾ വരെ എടുത്തു: ദുൽഖർ സൽമാൻ

അതേസമയം, അച്ഛനും മകനും പരസ്പരം മിണ്ടാറില്ല. വിജയ് അച്ഛനോട് മിണ്ടിയിട്ട് വർഷങ്ങളായി. പക്ഷെ തന്റെ കാര്യങ്ങൾ എല്ലാം അന്വേഷിക്കുകയും മക്കൾക്കും ഭാര്യയ്ക്കുമൊപ്പം തന്നെ വന്ന് കാണാറുമൊക്കെയുണ്ടെന്ന് അമ്മ ശോഭ ചന്ദ്രശേഖരൻ തുറന്നുപറഞ്ഞിരുന്നു. കൂടാതെ, മകനെന്ന വാത്സല്യത്തിൽ താൻ പെരുമാറിയ രീതി അവനിഷ്ടപ്പെട്ടിട്ടുണ്ടാവില്ലന്നും അതാവാം ഈ അകൽച്ചയ്ക്ക് കാരണമെന്നും ചന്ദ്രശേഖരൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

വിജയ് തന്നെ സംബന്ധിച്ച് വിജയ് ഇപ്പോഴും നിക്കറിട്ടു നടക്കുന്ന എന്റെ കുഞ്ഞു കൊച്ചാണ്. അവനിത്രയും വലുതായി എന്നും, വലിയ സൂപ്പർസ്റ്റാറായി എന്നും താൻ ചിന്തിയ്ക്കുന്നില്ല. അത് തന്റെ തെറ്റാവാം എന്നും ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛനും മകനും തമ്മിലുള്ള വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഈ പിണക്കത്തിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് നടൻ പൊന്നമ്പലം.

ALSO READ- തെറ്റായ തീരുമാനം എടുക്കരുത് എല്ലാത്തിനും സമയം ഉണ്ട്; രണ്ടാം വിവാഹത്തിന് ഒരുങ്ങി ഐശ്വര്യ, ബന്ധത്തെ എതിര്‍ത്ത് രജനികാന്ത്

താര്തതിന്റെ വാക്കുകൾ ഇങ്ങനെ: ഈ അച്ഛനും മോനും തമ്മിലുള്ള ശത്രുതയിൽ രണ്ടുപേരെയും തെറ്റുപറയാൻ പറ്റില്ല. ഒരു ലൊക്കേഷനിൽ വച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിജയ്യെ അച്ഛൻ ചന്ദ്രശേഖരൻ പരസ്യമായി തല്ലുകയായിരുന്നു. അവിടെ ലൈറ്റ് ബോയിയായി നിൽക്കുന്നവരടക്കം സകലരും അതിന് സാക്ഷിയാണ്.

ആ സിനിമയിൽ താനും അഭിനയിച്ചിട്ടുണ്ടെന്നും ലൊക്കേഷനിൽ അത് കണ്ടു നിന്നവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നു എന്നുമാണ് നടൻ പൊന്നമ്പലം പറയുന്നത്. അതേസമയം, ഒരു മകനെ കഷ്ടപ്പെട്ട് ഓരോ കാര്യങ്ങളും നോക്കി നോക്കി ചെയ്ത് ഒരു സൂപ്പർസ്റ്റാർ ലെവലിലേക്ക് ഉയർത്തിയ ചന്ദ്രശേഖരൻ എന്ന അച്ഛൻ ആ തല്ലിയതിൽ ഒരു തെറ്റും പറയാൻ പറ്റില്ല. അദ്ദേഹത്തിന്റെ അധികാരമാണതെന്നാണ് പൊന്നമ്പലത്തിന്റെ വാക്കുകൾ.

അദ്ദേഹം വിജയ് തന്റെ മകനെന്ന സ്വാതന്ത്ര്യത്തെയാണ് അവിടെ ഉപയോഗിച്ചത്. എന്നാൽ വിജയ്യെ സംബന്ധിച്ച് അദ്ദേഹം ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ഫാൻ ഫോളോയിങ് ഉള്ള ഒരു നടനാണ്. തന്റെ സഹപ്രവർത്തകരും കൂടെ മറ്റുമെല്ലാം കണ്ടു നിൽക്കെ അച്ഛനിൽ നിന്ന് അങ്ങിനെ ഒരു അപമാനം ഉണ്ടായത് ജാള്യതയായി തോന്നിയേക്കാം. അതുകൊണ്ട് അദ്ദേഹത്തെയും തെറ്റ് പറയാൻ പറ്റില്ലെന്നാണ് പൊന്നമ്പലത്തിന്റെ വാക്കുകൾ.

Advertisement