Home Entertainment Celebrities

രണ്ട് വർഷമായി എന്നെ കാണാൻ ആഗ്രഹിച്ച ആ മോളുടെ മുന്നിൽ… ആ കണ്ണീരിന് മുന്നിൽ ആ സന്തോഷത്തിന് മുന്നിൽ കൂപ്പുകൈ : ശ്രദ്ധ നേടി ലക്ഷ്മി നക്ഷത്ര പങ്കു വച്ച വീഡിയോ

232

സ്റ്റാർ മാജിക്ക് ഷോയുടെ അവതാരികയായ ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന് കിട്ടുന്ന അത്രയും വലിയ ഫാൻ ഫോളോയിങ് ഒന്നും ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാർക്ക് പോലും ഇല്ല എന്നത് ഒരു നഗ്‌ന സത്യമാണ്.

അതിന്റെ ഒരുപാട് കാഴ്ചകൾ സോഷ്യൽ മീഡിയയിലും സ്റ്റാർ മാജിക്കിന്റെ വേദിയിലും പ്രേക്ഷകർ കണ്ടു കൊണ്ടിരിയ്ക്കുകയാണ്. അതുപ്പോലെ ഈ ഷോയിലൂടെ സ്റ്റാറായവർ ഒരുപാടാണ്.

Advertisements

ALSO READ

രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ കയ്യിൽ നിന്നും കാറിന്റെ സ്റ്റീയറിങ് കൺട്രോൾ പോയി എവിടെയോ ചെന്ന് ഇടിച്ചു : പഴയ ഓർമ്മകൾ പങ്കു വച്ച് ലാലു അലക്‌സ്

ഇപ്പോഴിതാ ഒരു ആരാധികയുടെ കണ്ണീരിന് മുന്നിൽ കൂപ്പു കൈയ്യോടെ നിൽക്കുകയാണ് ലക്ഷ്മി നക്ഷത്ര. കാസർകോട് ഒരു പൊതു പരിപാടിയ്ക്കായി പോയതായിരുന്നു ലക്ഷ്മി. അവിടെ വച്ച് തന്നെ രണ്ട് വർഷമായി കാണാൻ ആഗ്രഹിച്ചു നിൽക്കുന്ന ഒരു ആരാധികയെ കാണാൻ ഇടയായി. ലക്ഷ്മിയെ കണ്ട സന്തോഷത്തിൽ നിത എന്ന പെൺകുട്ടി വിങ്ങി കരയുകയായിരുന്നു. സന്തോഷം കൊണ്ടുള്ള കണ്ണുനീർ ആ കണ്ണീരിനെ ഒരു ഉമ്മ കൊണ്ട് സമാധാനപ്പെടുത്തുകയായിരുന്നു ലക്ഷ്മി.

തന്നെ കണ്ട സന്തോഷത്തിൽ വിങ്ങി കരയുന്ന ആരാധികയുടെ വീഡിയോ ലക്ഷ്മി നക്ഷത്ര തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘രണ്ട് വർഷമായി എന്നെ കാണാൻ ആഗ്രഹിച്ച ആ മോളുടെ മുന്നിൽ… ആ കണ്ണീരിന് മുന്നിൽ ആ സന്തോഷത്തിന് മുന്നിൽ കൂപ്പുകൈ ‘ എന്നാണ് ലക്ഷ്മിയുടെ പോസ്റ്റ്.

ലക്ഷ്മി നക്ഷത്രയെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന പല ആരാധകരുടെയും ‘രോദനം’ കമന്റ് ബോക്സിൽ കാണാം. മൂന്ന് വർഷമായി കാണാൻ കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വലിയ സ്വപ്നമാണ് ലക്ഷ്മിയെ ഒന്നു കാണാൻ സാധിയ്ക്കുക എന്നത്, ആ കുട്ടിയ്ക്ക് അതിന്റെ ഭാഗ്യം ലഭിച്ചു..അമൂല്യമായ നിമിഷം, തുടങ്ങി നിരവധി എന്നിങ്ങനെയാണ് കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ എത്തുന്നത്.

ALSO READ

പരിപാടിയുടെ ഇടവേളകളിൽ ഭാര്യയും ഭർത്താവും ചേർന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ ; അപ്സരയെ എടുത്ത് ഉയർത്തി ആൽബി : വീഡിയോ വൈറൽ

Advertisement