രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ കയ്യിൽ നിന്നും കാറിന്റെ സ്റ്റീയറിങ് കൺട്രോൾ പോയി എവിടെയോ ചെന്ന് ഇടിച്ചു : പഴയ ഓർമ്മകൾ പങ്കു വച്ച് ലാലു അലക്‌സ്

123

ബ്രോ ഡാഡി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിയ്ക്കുകയാണ് നടൻ ലാലു അലക്സ്. കുര്യൻ മാളിയേക്കൽ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലാലു അലക്സിന്റെ ശക്തമായ തിരിച്ച് വരവ് ആയിരുന്നുവെന്ന് പറയാം.

വർഷങ്ങൾക്ക് മുൻപ് നിറം പോലെയുള്ള സിനിമകളിൽ കണ്ട അതേ ലാലുവിനെയാണ് ബ്രോ ഡാഡിയിലും കണ്ടെതന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും അന്തരിച്ച നടൻ രതീഷിനെ കുറിച്ചുമൊക്കെ നടൻ മനസ്സ് തുറന്നത്.

Advertisements

ALSO READ

പരിപാടിയുടെ ഇടവേളകളിൽ ഭാര്യയും ഭർത്താവും ചേർന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ ; അപ്സരയെ എടുത്ത് ഉയർത്തി ആൽബി : വീഡിയോ വൈറൽ

‘രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ കയ്യിൽ നിന്നും കാറിന്റെ സ്റ്റീയറിങ് കൺട്രോൾ പോയി എവിടെയോ ചെന്ന് ഇടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും എനിക്ക് കാര്യമായി ഒന്നും സംഭവിക്കാതെ ഇരുന്നത് എന്നാണ് ലാലു അലക്സ് വെളിപ്പെടുത്തുന്നത്.

സിനിമയിലെ സൗഹൃദങ്ങൾ കുറവായിരുന്നോ എന്ന് ചോദിച്ചാൽ തനിക്ക് ഒത്തിരി സൗഹൃദങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലാലു അലക്സ് പറയുന്നത്. പക്ഷേ പിന്നീട് ആ സൗഹൃദങ്ങൾ ഒക്കെ വിട്ടുപോയി അതിന് കാരണം അവരൊക്കെ കൂടുതൽ തിരക്കിൽ ആയതു കൊണ്ടാണ് അത് നമ്മൾ മനസ്സിലാക്കണം അതുകൊണ്ട് തനിക്ക് ആരോടും ഒരു പരാതിയും ഇല്ല.

അതേസമയം മോഹൻലാലിനെ മമ്മൂട്ടിയുടെയും ഒക്കെ വില്ലനായി താൻ അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും ലാലുഅലക്സ് ഓർമ്മിച്ചു അന്ന് സത്യത്തിൽ സിനിമയിലൂടെ ജീവിക്കാനുള്ള കാശൊന്നും കിട്ടില്ലായിരുന്നു മോഹൻലാലിനൊപ്പം അഭിനയിച്ചതിന് ഉപരി സെറ്റിൽ ഒരുമിച്ച് ഉള്ളപ്പോൾ ഉള്ള തമാശകളാണ് എന്നും ഓർമ്മയിൽ വരിക മോഹൻലാൽ സിറ്റുവേഷൻ അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണ്. യൂണിറ്റിന് ചാർജ് ആക്കാൻ ലാലിന് എളുപ്പത്തിൽ കഴിയുമെന്നും ലാലു അലക്സ് പറയുന്നുണ്ട്.

ALSO READ

പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ, ഒരു ആത്മകഥ എഴുതുകയാണെങ്കിൽ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക : സായ് പല്ലവി

കൂടാതെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സംവിധായകരുടേയും സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ലാലു അലക്സ് പങ്കുവെച്ചു. അതൊന്നും നിസാര കാര്യമല്ല. എനിക്ക് കിട്ടിയ വലിയ ഗിഫ്റ്റ് ആണ്.

പൃഥ്വിരാജുമായി വർഷങ്ങളുടെ ബന്ധമുണ്ട് ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാലുച്ചായാ എന്ന് രാജുവും എടാ മോനേ എന്ന് ഞാനും പരസ്പരം വിളിക്കുന്ന ബന്ധമുണ്ട് ഞങ്ങൾക്കിടയിൽ നല്ല സംവിധായകൻ എന്ന നിലയിൽ സിനിമ പ്രേക്ഷകർ രാജുവിനെ അംഗീകരിച്ചതിൽ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും നടൻ പറയുന്നു.

 

 

 

 

 

Advertisement