സംവിധായകൻ കമലിന്റെ സഹായിയായി എത്തി പിന്നീട് മലയാലത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ താരമാണ് ലാൽ ജോസ്. നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ ഹിറ്റ് സംവിധായകനെന്ന നിലയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സ്ഥാനം മലയാള സിനിമയിൽ പ്രഥമ നിരയിലാണ്.
സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളും ബോക്‌സ് ഓഫീസിൽ ഹിറ്റാക്കിയ മാറ്റി ലാൽ ജോസ്. തന്റെ കൂടെ സഹസംവിധായകനായി തുടങ്ങി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നടൻ ആയി മാറിയ ദിലീപിനെയും മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകനാക്കി വമ്പൻ ചിത്രങ്ങളാണ് ലാൽ ജോസ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ലാൽ ജോസ് അപൂർവ്വമായി സുരേഷ് ഗോപിയെ നായകനാക്കിയും സിനിമ ചെയ്തിരുന്നു.

ലാൽ ജോസിന്റെ സുരേഷ് ഗോപി സിനിമയായിരുന്നു രണ്ടാം ഭാവം. സിനിമ താൻ ചെയ്യാൻ കാരണമായത് എങ്ങനെയാണ് എന്നുപറയുകയാണ് ലാൽ ജോസ്.
നിർമാതാവ് സെവൻ ആർട്ട്സ് മോഹനനാണ് സുരേഷ് ഗോപിക്ക് വേണ്ടി സിനിമ ചെയ്യണമെന്ന് പറഞ്ഞ് തന്റെയടുത്ത് ആദ്യം വന്നതെന്നു അദ്ദേഹം പരയുന്നു. എന്നാൽ, സുരേഷ് ഗോപിക്ക് പറ്റിയ സിനിമയൊന്നും അന്ന് കയ്യിലില്ലായിരുന്നുവെന്നാണ് ലാൽ ജോസ് പറയുന്നത്.

രഞ്ജൻ പ്രമോദ് എന്ന തിരക്കഥകൃത്താണ് തന്നോട് സുരേഷ് ഗോപിക്ക് പറ്റിയ ഒരു കഥ പറയുന്നതെന്നും എന്നാൽ തനിക്ക് തിരക്കഥ എഴുതാനൊന്നും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പ്രമോദ് ഇല്ലാതെ സിനിമ ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും പിന്നീട് വളരെ നിർബന്ധിച്ചാണ് പ്രമോദിനെ കൊണ്ട് തിരക്കഥ എഴുതിച്ചതെന്നും ലാൽ ജോസ് പറയുകയാണ്.
ഇക്കാര്യം പറഞ്ഞതോടെ പിന്നീട് അത് മോഹനേട്ടന്റെ ആവശ്യമായി. അങ്ങനെ മോഹനേട്ടൻ പ്രമോദിനെ നിർബന്ധിച്ചു. അവസാനം അയാൾ എഴുതാമെന്ന് സമ്മതിച്ചു. പിന്നീട് കോഴിക്കോടിരുന്നാണ് അതിന്റെ എഴുത്ത് പൂർത്തിയാക്കിയതെന്നും അങ്ങനെ രണ്ടാം ഭാവം സംഭവിക്കുന്നതെന്നാണ് ലാൽ ജോസ് പറയുന്നത്.









