ഒടിയന്‍ സെറ്റില്‍ ബോറടിച്ച് ഒടിവിദ്യ കാട്ടി ലാലേട്ടന്‍: വൈറലായി വീഡിയോ

23

കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, ഒടിയന്‍.

Advertisements

ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന പരമാവധി ഹൈപ്പ് നേടിയാണ് ഒടിയന്‍ തിയേറ്ററുകളിലെത്തിയത്.

എന്നാല്‍ മോഹന്‍ലാല്‍ എന്ന മാസ് സൂപ്പര്‍ താരത്തിന്റെ മറ്റൊരു പുലിമുരുകന്‍ പ്രകടനം പ്രതീക്ഷിച്ചെത്തിയ ആരാധകരെ ചിത്രം അല്‍പമൊന്ന് നിരാശരാക്കിയെങ്കിലും വ്യത്യസ്‌തമാര്‍ന്ന പ്രമേയവും താരങ്ങളുടെ വിസ്‌മയാവഹമായ അഭിനയ പ്രകടനവും ചിത്രത്തിന്റെ വിജയഘടകങ്ങളായി തീരുകയായിരുന്നു.

ഒടിയന്‍ മാണിക്യനാകാന്‍ മോഹന്‍ലാല്‍ സ്വീകരിക്കേണ്ടി വന്ന ത്യാഗങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ വളരെ കൂളായി ചില ‘വടി വിദ്യകള്‍’ കാട്ടുന്ന ലാലേട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാലുകയാണ്. ‘ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍’,’ലാലേട്ടന് ബോര്‍ അടിച്ചു’ എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു നീണ്ട വടി കൈയിലെ ഒറ്റ വിരലില്‍ ബാലന്‍സ് ചെയ്‌ത് നിറുത്തികൊണ്ടാണ് ഒടിയന്‍ മാണിക്യന്റെ പ്രകടനം. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരോ പകര്‍ത്തിയതാണ് വീഡിയോ.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ കൈയിലിരുന്ന വടി വിരലില്‍ ബാലന്‍സ് ചെയ്യുന്ന ലാലേട്ടനാണ് വീഡിയോയില്‍.

ആരോ മെബൈല്‍ ഫോണില്‍ പകര്‍ത്തിയ രംഗം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായി.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ മഞ്ജു വാര്യരായിരുന്നു നായിക. പ്രകാശ് രാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisement