കിടിലന്‍ പ്രൊപ്പോസല്‍ സീനുമായി ചാക്കോച്ചന്റെ അള്ള് രാമേന്ദ്രനിലെ ഗാനം

24

കുഞ്ചാക്കോ ബോബനെ നായകനായക്കി ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രനിലെ ആരും കാണാതെ എന്നു തുടങ്ങുന്ന ഗാനം യുട്യൂബിൽ തരംഗമാകുന്നു.

Advertisements

അപർണ ബാലമുരളിയും കൃഷ്ണ ശങ്കറും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. ഷാൻ റഹ്മാന്‍റേതാണ് സംഗീതം. വരികൾ ഒരുക്കിയിരിക്കുന്നത് ഹരിനാരായണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ആദിഫ് മുഹമ്മദ്.

കൃഷ്ണ ശങ്കർ, അപർണ ബാലമുരളി, ചാന്ദ്നി ശ്രീധർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർ‌മിക്കുന്നത്. സെൻട്രൽ പിക്ചേർസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഗാനം കാണാം

Advertisement