പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്‍കാന്‍ ഞാന്‍ ദൈവമല്ല; നിവിനും ഉണ്ണിയും പൊളിച്ചടുക്കുന്ന മിഖായേലിന്റെ ഇടിവെട്ട് ടീസര്‍ പുറത്ത്

26

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ അടുത്ത ഹിറ്റ് മേക്കിംഗിനുള്ള തയ്യാറെടുപ്പിലാണ് . മിഖായേലാണ് നിവിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. മിഖായേല്‍ പ്രഖ്യാപിച്ചതു മുതല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Advertisements

പിന്നാലെ എത്തിയ പോസ്റ്ററുകളും ടീസറും ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയുയര്‍ത്തി. ഇപ്പോളിതാ ചിത്രത്തിന്റെ മറ്റൊരു ടീസറും പുറത്തു വിട്ടിരിക്കുകയാണ്. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ആദ്യ ടീസര്‍ പോലെ തന്നെ രണ്ടാം ടീസറും ഏറെ ആവേശം പകരുന്നതാണ്. ‘പശ്ചാത്താപത്തിലൂടെ പാപിയ്ക്ക് മോചനം നല്‍കാന്‍ ഞാന്‍ ദൈവമല്ല. പാപത്തിന് കൂലി മരണമാണ്’. എന്ന നിവിന്റെ ഡയലോഗാണ് ഡീസറിന് മാസ് പരിവേഷം നല്‍കുന്നത്.

നിവിനും ഉണ്ണി മുകുന്ദനും നേര്‍ക്കുനേര്‍ മുട്ടുന്നതും ടീസറില്‍ കാണാം. സംഭവ ബഹുലമായ തലങ്ങളിലൂടെയാണ് മിഖായേല്‍ പ്രേക്ഷനെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്.

സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ക്രൈം ത്രില്ലര്‍, ഫാമിലി എന്റെര്‍റ്റൈനെര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

Advertisement