മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ ശരിക്കും ഉടക്കാണോ ; ഞാന്‍ പ്രകാശന്‍ മോഹന്‍ലാലിനെ വെച്ച് പ്ളാന്‍ ചെയ്ത ചിത്രം?

45

സൂപ്പര്‍താരം മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പിണക്കമാണോ? സിനിമാരംഗത്തെ പുഴുക്കുത്തുകളെ പരിഹസിക്കുന്ന മോഹന്‍ലാലും ശ്രീനിയും ഒന്നിച്ച ഉദയനാണ് താരമെന്ന സിനിമയ്ക്ക് പിന്നാലെയാണ് ഈ ചോദ്യം ഉയര്‍ന്നത്.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ഫഹദ്ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍ കൂടി എത്തിയതോടെ ഈ സംശയം ആരാധകര്‍ക്കും രൂക്ഷമായി. എന്നാല്‍ എല്ലാറ്റിനും മറുപടിയുമായി എത്തുകയാണ് ശ്രീനിവാസന്‍.

മോഹന്‍ലാലിന്റെ അഭിനയപ്രതിഭയുടെ ആരാധകനാണ് ശ്രീനി. അതുപോലെ ശ്രീനിവാസന്റെ എഴുത്തും അഭിനയവും വ്യക്തിത്വവും ആരാധിക്കുന്നയാളാണ് മോഹന്‍ലാല്‍. അവര്‍ക്ക് തമ്മില്‍ പരസ്പരം തല്ലാനും ചീത്തപറയാനും അവകാശമുണ്ട്.

രണ്ടുപേരും തമ്മില്‍ എന്തോ ഗുരുതരപ്രശ്‌നമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വാട്‌സ് ആപ്പ് വഴി തനിക്കും കിട്ടാറുണ്ടെന്നും എന്നാല്‍ ഇരുവരും തമ്മില്‍ ഒരു പ്രശ്നവുമില്ല അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നും സത്യന്‍ അന്തിക്കാട് ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞിട്ടുള്ളത്.

മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളുടെ മാനറിസങ്ങളെ നന്നായി പരിഹസിക്കുന്ന ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ എന്ന സിനിമയില്‍ ലാലിനോട് സാമ്യത തോന്നുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഫഹദിനെ നായകനാക്കി ശ്രീനിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനിലും അത്തരം ഒരു പരാമര്‍ശം വന്നു.

‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’ എന്ന് ഫഹദിന്റെ കഥാപാത്രം ശ്രീനിയുടെ കഥാപാത്രത്തോട് ചോദിക്കുമ്പോള്‍ ‘ അത് പറഞ്ഞവന്റെ വീട്ടില്‍ ഉണ്ടാകും എന്റെ വീട്ടില്‍ ഇല്ല…’ എന്ന് ശ്രീനി മറുപടി പറയുന്നുണ്ട്.

അത് പക്ഷേ തമാശ മാത്രമാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അടുത്തു തന്നെ മോഹന്‍ലാലിനേയും ശ്രീനിവാസനേയും ചേര്‍ത്ത് ഒരു പടം തനിക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്.

ഞാന്‍ പ്രകാശന്‍ എന്ന കഥ സത്യനും ശ്രീനിയും ആദ്യം ആലോചിച്ചത് മോഹന്‍ലാല്‍ ചിത്രമായിരുന്നു. എന്നാല്‍ ഞാന്‍ പ്രകാശനിലെ കഥ ഒരു ചെറുപ്പക്കാരനില്‍ എത്തി നിന്നതോടെയാണ് അത് ഫഹദിലേക്ക് എത്തിയതെന്നും സംവിധായകന്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെയൂം ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളായി ചെയ്ത സിനിമകളെല്ലാം തന്നെ മലയാളികളുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളാണ്.

Advertisement