18 വയസുള്ളപ്പോൾ മുറിയിൽ നിന്നും അമ്മ കോണ്ടം കണ്ടെടുത്തു, പകച്ചുപോയ നിമിഷത്തെ ഓർത്തെടുത്ത് ക്രിക്കറ്റ് താരം രാഹുൽ

50

ബോളിവുഡിലെ ഏറ്റവും പ്രശസ്‌തമായ ചാറ്റ് ഷോ ഏതാണെന്ന് ആരങ്കിലും ചോദിച്ചാൽ എല്ലാവർക്കും ഒരു ഒറ്റ ഉത്തരമേ കാണൂ. സംവിധായകൻ കരൺജോഹറിന്റെ “കോഫി വിത്ത് കരൺ”.

അഭിമുഖത്തിനെത്തുന്നവരുടെ സ്വകാര്യ ജീവിതത്തെ ചൂഴ്ന്നെടുക്കുന്നതാണ് പരിപാടിയിലെ ഏറ്റവും ഹൈലൈറ്റ്. ഒട്ടേറെ താരങ്ങൾ തങ്ങളുടെ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുള്ളത് ഈ ഷോയിലായിരുന്നു.

Advertisements

ഈ അടുത്ത് നടന്ന ഏറ്റവും പുതിയ എപ്പിസോഡിൽ എത്തിയ അതിഥികൾ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ രാഹുലുമായിരുന്നു.

രാഹുലും പാണ്ഡ്യയും വന്നപ്പോഴും സ്ഥിതി മാറിയില്ല. തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചുവരെ തുറന്നു സംസാരിച്ചിരിക്കുകയാണ് താരങ്ങൾ.

തനിക്ക് 18 വയസ്സുള്ളപ്പോൾ റൂമിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുൽ പരിപാടിയിൽ വെളിപ്പെടുത്തിയത്.

വളരെ രസകരമായാണ് രാഹുൽ അക്കാര്യം ഓർത്തെടുത്തത്. റൂം വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലൽ അവിടെയുണ്ടായിരുന്ന കോണ്ടം അമ്മ കണ്ടത്തി. ഇത് വലിയ പ്രശ്നമായി. അമ്മ ബഹളം വച്ച് അച്ഛനോട് കാര്യം പറഞ്ഞു.

എന്നാൽ രാത്രി അമ്മ ഉറങ്ങിയപ്പോൾ അച്ഛൻ തന്റെ അടുത്ത് വന്ന് ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തി. ‘നീ ഇത് ഉപയോഗിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോൾ. നീ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കണം.’- രാഹുൽ പറഞ്ഞു.

Advertisement