ഒു ഇടിമിന്നലുള്ള രാത്രിയില്‍ മുറിയിലേക്ക് ഓടിവന്നുകയറി, അവിടെ കിടക്കണമെന്ന് വാശി പിടിച്ചു, അറബിക്കഥയിലെ നായിക ഷാങ് ചുമിനെ കുറിച്ച് ലാല്‍ജോസ് പറയുന്നു

225

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

Advertisements

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

Also Read: മകന്റെ സിനിമകളൊന്നും തിയ്യേറ്ററില്‍ പോയി കണ്ടില്ല, ആറുവര്‍ഷക്കാലം അകല്‍ച്ചയായിരുന്നു, മകന് എത്രത്തോളം വേദനിച്ചുകാണും, ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നു

ഇപ്പോഴിതാ തന്റെ അറബിക്കഥ എന്ന ഹിറ്റ് ചിത്രത്തിലെ നായികയെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അറബിക്കഥ എന്ന ഒറ്റ ചിത്ത്രതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചൈനീസ് വംശജയായ ഷാങ് ചുമിന്‍.

പാലക്കാട് വെച്ചായിരുന്നു സിനിമയിലെ പാട്ടിന്റെ ഷൂട്ടിങ്. തങ്ങള്‍ എല്ലാവരും അവിടേക്ക് വന്നിരുന്നുവെന്നും ഒരു ദിവസം നല്ല മഴയും ഇടിമിന്നലുമൊക്കെയുള്ള രാത്രിയില്‍ തന്റെ റൂമിന്റെ വാതിലില്‍ ആരോ മുട്ടുന്നത് പോലെ തോന്നിയെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ ഓപ്പണ്‍ദ ഡോര്‍ എന്നായിരുന്നു മറുപടിയെന്നും ഡോര്‍ തുറന്നപ്പോള്‍ ഷാങ് ചുമിന്‍ ആയിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.

Also Read: എന്തൊക്കെ പറഞ്ഞാലും നാല്‍പ്പതായി മക്കളെ, പിറന്നാള്‍ ചിത്രങ്ങളുമായി റിമി ടോമി, ആശംസകള്‍കൊണ്ട് മൂടി ആരാധകര്‍

ഇടിമിന്നല്‍ കണ്ട് പേടിച്ച് വന്നതാണ്. ഒറ്റക്ക് കിടക്കാന്‍ പേടിയാണെന്നും തന്റെ റൂമില്‍ കിടന്നോട്ടെ എന്ന് ചോദിച്ചുവെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ വല്ലവരും കണ്ടാല്‍ എന്ത് കരുതുമെന്ന് താന്‍ വിചാരിച്ചുവെന്നും എന്നാല്‍ അവരോട് ഇവിടെ കിടക്കരുതെന്ന് പറയാനും പറ്റില്ലായിരുന്നുവെന്നും ഒടുവില്‍ സഹസംവിധായികയുടെ മുറിയിലാക്കി എന്നും ലാല്‍ജോസ് പറയുന്നു.

ഷാങ് ചുമിന്‍ ഇപ്പോള്‍ സൗദിയിലാണ്. അവിടെ ഒരു അറബ് വംശജനെ കല്യാണമൊക്കെ കഴിച്ച് ജീവിക്കുകയാണെന്നും അവളെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും ലാല്‍ജോസ് പറയുന്നു.

Advertisement