മകന്റെ സിനിമകളൊന്നും തിയ്യേറ്ററില്‍ പോയി കണ്ടില്ല, ആറുവര്‍ഷക്കാലം അകല്‍ച്ചയായിരുന്നു, മകന് എത്രത്തോളം വേദനിച്ചുകാണും, ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നു

1334

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്.

Advertisements

അച്ഛന് പിന്നാലെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഈ താരം സ്വന്തമാക്കി.

Also Read: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വിവാഹചിത്രങ്ങള്‍, ആദ്യമായി പ്രതികരിച്ച് സായ് പല്ലവി, താരം പറഞ്ഞതിങ്ങനെ

താരത്തിന്റെ അടുത്തിടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്താ. ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലാണ് ഗോകുല്‍ എത്തുന്നത്. ഇപ്പോഴിതാ ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഗോകുലിന്റെ അഭിനയത്തെ കുറിച്ചും ആദ്യ സിനിമ കണ്ടതിനെ കുറിച്ചുമൊക്കെയായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. ഇരയാണ് ഗോകുലിന്റെ സിനിമകളില്‍ താന്‍ ആദ്യമായി കണ്ടതെന്നും തനിക്ക് തിയ്യേറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടമല്ലായിരുന്നുവെന്നും താരം പറയുന്നു.

Also Read: എന്തൊക്കെ പറഞ്ഞാലും നാല്‍പ്പതായി മക്കളെ, പിറന്നാള്‍ ചിത്രങ്ങളുമായി റിമി ടോമി, ആശംസകള്‍കൊണ്ട് മൂടി ആരാധകര്‍

തനിക്ക് സിനിമയോട് മാനസികമായി അടുപ്പമില്ലാത്ത സമയമായിരുന്നു അത്. ആ സമയത്ത് മകന്റെ സിനിമയാണെന്നൊന്നും താന്‍ നോക്കത്തില്ലായിരുന്നുവെന്നും തിയ്യേറ്ററില്‍ പോയി കാണാന്‍ തോന്നിയിട്ടില്ലായിരുന്നുവെന്നും പക്ഷേ അവന് വിഷമമുണ്ടെന്ന് അവന്റെ അമ്മ തന്നോട് വന്ന് പറഞ്ഞപ്പോഴാണ് താന്‍ പോയി സിനിമ കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ അതേപ്പറ്റി താന്‍ മകനോട് ഒന്നും പറഞ്ഞില്ല. പക്ഷേ ശരിക്കും അവന്റെ അഭിനയം കൊള്ളാം, നല്ലൊരു ആക്ടറാണ് അവനെന്നും മകനോട് നേരിട്ട് ഇക്കാര്യം പറയാന്‍ എന്തോ പറ്റുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement