സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വിവാഹചിത്രങ്ങള്‍, ആദ്യമായി പ്രതികരിച്ച് സായ് പല്ലവി, താരം പറഞ്ഞതിങ്ങനെ

640

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പ്രേമത്തിലെ മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരില്‍ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

Advertisements

ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

Also Read: എന്തൊക്കെ പറഞ്ഞാലും നാല്‍പ്പതായി മക്കളെ, പിറന്നാള്‍ ചിത്രങ്ങളുമായി റിമി ടോമി, ആശംസകള്‍കൊണ്ട് മൂടി ആരാധകര്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമിയുമായി വിവാഹം കഴിഞ്ഞുവെന്ന് തോന്നിപ്പിക്കുന്ന ചിത്രമായിരുന്നു പ്രചരിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി. അപവാദങ്ങള്‍ താന്‍ പൊതുവെ ഗൗരവത്തിലെടുക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ സുഹൃത്തുക്കള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ വയ്യെന്നും സായ് പല്ലവി പറയുന്നു.

Also Read: സിനിമാ സെറ്റില്‍ വെച്ച് അസീസ് പാട്ടുപാടി, അതോടെ പാട്ടുപാടല്‍ ഞങ്ങള്‍ നിര്‍ത്തിച്ചു, രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

തന്റെ പുതിയ ചിത്രത്തിന്റെ പൂജയില്‍ നിന്നുള്ള ചിത്രങ്ങള്‍ ബോധപൂര്‍വ്വം മുറിച്ചെടുത്ത് അറപ്പുളവാക്കുന്ന ഉദ്ദേശ്യത്തോടെ പ്രചരിക്കപ്പെട്ടുവെന്നും തൊഴിലിലിലാത്തവരുടെ ഇത്തരം പ്രവൃത്തികള്‍ക്ക് മറുപടി പറയേണ്ടി വരുന്നത് നിരാശാജനകമാണെന്നും ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണെന്നും സായ് പല്ലവി പറയുന്നു.

Advertisement