എന്തൊക്കെ പറഞ്ഞാലും നാല്‍പ്പതായി മക്കളെ, പിറന്നാള്‍ ചിത്രങ്ങളുമായി റിമി ടോമി, ആശംസകള്‍കൊണ്ട് മൂടി ആരാധകര്‍

270

മലയാള സിനിമയിലെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളാണ് റിമി ടോമി. മലയാളികളുടെ ഇഷ്ടഗായിക കൂടിയായ റിമി ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും എത്താറുണ്ട്. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് റിമി ടോമി.

Advertisements

റിമി ടോമിയെ പോലെ തന്നെ താരത്തിന്റെ മുന്‍ഭര്‍ത്താവ് റോയിസും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 2008ല്‍ ആയിരുന്നു റിമിയുടെയും റോയിസിന്റെയും വിവാഹം നടന്നത്. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടില്ല.

Also Read: സിനിമാ സെറ്റില്‍ വെച്ച് അസീസ് പാട്ടുപാടി, അതോടെ പാട്ടുപാടല്‍ ഞങ്ങള്‍ നിര്‍ത്തിച്ചു, രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

പരസ്പരം യോജിച്ച് പോകവുകയില്ലെന്ന് മനസ്സിലായതോടെ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഇതിന് ശേഷം ഫിറ്റ്നസും സ്റ്റേജ് പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു റിമി ടോമി. ആഹാരപ്രിയയായിരുന്ന റിമി തന്റെ ഇഷ്ടവിഭവങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് ശരീരഭാരം കുറച്ചത്.

ഇപ്പോഴിതാ റിമി തന്റെ നാല്‍പ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ സന്തോഷനിമിഷത്തില്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

ജീവിതം നാല്‍പ്പതിലേക്ക് കടന്നു. എനിക്ക് 40 ആയിട്ടില്ല, 18 വയസ്സും 22 വര്‍ഷത്തെ എക്‌സ്പീരിയന്‍സും എന്ന് പറയാന്‍ താത്പര്യമുണ്ടെന്നും പക്ഷെ എന്തൊക്കെ പറഞ്ഞാലും നാല്‍പ്പതായി മക്കളെ എന്നായിരുന്നു റിമി ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷന്‍.

Advertisement