മാസ് ലുക്കില്‍ മാസ്‌ക് ധരിച്ച് മഞ്ജുവും നവ്യയും, വൈറലായി ചിത്രം, കൂടുതല്‍ ചെറുപ്പമായല്ലോ എന്ന് ആരാധകര്‍

114

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി.

Advertisements

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം. അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം നവ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Also Read: ആരില്ലെങ്കിലും ഞാന്‍ ഒപ്പമുണ്ട്, നീ എന്റെ അടുത്തേക്ക് വരുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു, മകളെ കുറിച്ച് വേദന നിറഞ്ഞ വീഡിയോയുമായി ബാല

നവ്യ തന്റെ പല അഭിമുഖങ്ങളിലും നടി മഞ്ജു വാര്യരെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. താന്‍ ആദ്യമായി സിനിമയിലേക്ക് എത്തിയതിന്റെ കാരണവും നീണ്ട ഇടവേളക്ക് ശേഷമുള്ള രണ്ടാം വരവിന് കാരണവും മഞ്ജു ചേച്ചിയാണെന്ന് നവ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായര്‍. മഞ്ജുവിനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രമാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മാസ്‌ക് ഫൈ എന്നാണ് താരം ഇതിന് നല്‍കിയ ക്യാപ്ഷന്‍.

Also Read: രാവിലെ ഞാന്‍ ബിലാലായിട്ട് ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ, അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി, ആരാധകര്‍ കാത്തിരിപ്പില്‍

ചിത്രത്തില്‍ രണ്ടുപേരും മാസ്‌ക് ധരിച്ചിട്ടുണ്ട്. നവ്യ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. രണ്ടാളും കൂടുതല്‍ ചെറുപ്പമായല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്.

Advertisement