കള്ളി വെളിച്ചത്തായത് അന്ന്; ഭരതൻ, കെ പി എ സി ലളിത പ്രണയത്തെ കുറിച്ച് നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പറഞ്ഞതിങ്ങനെ

572

മരിച്ച് മൺമറഞ്ഞ് പോയിട്ടും മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപാട് താരങ്ങളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ. 2006 ലാണ് അദ്ദേഹം അന്തരിക്കുന്നത്.അദ്ദേഹം ചെയ്ത് വെച്ച കഥാപാത്രങ്ങളെല്ലാം ഇന്നും സ്മരിക്കപ്പെടുന്നു. മുമ്പൊരിക്കൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, നെടുമുടി വേണു. കെപിഎസി ലളിത തുടങ്ങിയവർ ഒരുമിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അമൃത ടിവിയിലെ സമാഗമം എന്ന പ്രോഗ്രാമിലായിരുന്നു അത്. അന്ന് അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അന്ന ഭരതൻ. കെപിഎസി ലളിത എന്നിവരുടെ പ്രണയത്തെ കുറിച്ച് താൻ അറിഞ്ഞത് എങ്ങനെയാണെന്ന് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടയിൽ വെച്ച് ഒരു ദിവസം കള്ളത്തരം പിടികിട്ടി. ഊണ് കഴിക്കാൻ ഭരതേട്ടനെയും കൊണ്ട് വരണേ എന്ന് ലളിത പറഞ്ഞു. എന്തിനാണ് ഭരതേട്ടനെയും കൊണ്ട് വരുന്നത്? അപ്പോൾ ഞാൻ ആലോചിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് അറിയുന്നത്,’ രണ്ട് പേരുടെയും പ്രണയത്തെ കുറിച്ച്.

Advertisements

Also Read
മഷൂറ ഭയങ്കര ബഹളമായിരുന്നു; കുഞ്ഞിന് മുറിവ് പറ്റുമോ എന്നായിരുന്നു പേടി; കുഞ്ഞിന്റെ പുതിയ വീഡിയോയുമായി മഷൂറയും, ബഷിയും

ഒടുവിൽ ഉണ്ണി കൃഷ്ണനെക്കുറിച്ചും അന്ന് ആ പപിപാടിക്കിടെ അടൂർ പറഞ്ഞിരുന്നു.’ഒരു നടനെ സംബന്ധിച്ചിടത്തോളം ഞാൻ ജനിച്ച് ജീവിച്ച സ്ഥലത്തെ രീതികൾ മാത്രമല്ല മറ്റ് നിരീക്ഷണങ്ങളിലൂടെ നടത്തുന്ന കഥാപാത്ര ആവിഷ്‌കരണാണ് യോഗ്യത എന്ന് പറയാം. അതിൽ അസാമാന്യമായ പാടവം തെളിയിച്ചയാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. നടൻ മാത്രമല്ല, വളരെ സ്‌നേഹമുള്ള നിഷ്‌കളങ്കനായ മനുഷ്യനാണ്,’ അടൂർ പറഞ്ഞതിങ്ങനെ.

സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. നാല് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 70 കളിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയ രം?ഗത്തേക്ക് കടന്ന് വരുന്നത്. ദർശനം എന്ന സിനിമയിലായിരുന്നു തുടക്കം. പിഎൻ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ?സത്യൻ അന്തിക്കാട്, ഹരിഹരൻ തുടങ്ങിയവരുടെ സിനിമകളിലാണ് കൂടുതലും ശ്രദ്ധേയ വേഷങ്ങൾ ഇദ്ദേഹം ചെയ്തത്.

Also Read
എനിക്ക് അദ്ദേഹം തന്നത് പത്ത് ലക്ഷമല്ല, 13000 രൂപയാണ്; ദയവു ചെയ്ത് സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കരുത്; കൈകൂപ്പി മോളി കണ്ണമാലി

സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിതയും നടിക്ക് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചത് സത്യന്റെ സിനിമകളിലാണ്. ഇക്കാര്യം നടി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. കെപിഎസി ലളിതയുടെ മരണം മലയാള സിനിമാ ലോകത്തെയാകെ വിഷമിപ്പിച്ചിരുന്നു. ഏറെ നാൾ ചികിത്സയിലായിരുന്നു നടി.

Advertisement