എന്‌റെ സിനിമാജീവിതത്തില്‍ ഏറ്റവും വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു, അറപ്പ് വരെ തോന്നി, ഇനി ഒരിക്കലും ഇങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യില്ല, തുറന്നുപറഞ്ഞ് വിജയരാഘവന്‍

92353

മലയാള സിനിമയില്‍ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന അതുല്യ നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കന്‍ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്.

Advertisements

നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ നാടക വേദയില്‍ നിന്നും ആയിരുന്നു സിനിമയില്‍ എത്തിയത്. ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: കള്ളി വെളിച്ചത്തായത് അന്ന്; ഭരതൻ, കെ പി എ സി ലളിത പ്രണയത്തെ കുറിച്ച് നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പറഞ്ഞതിങ്ങനെ

മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് വിജയ രാഘവന്‍ പറയുന്നു. അഭിനയം എന്ന കലയെയാണ് താന്‍ സ്നേഹിക്കുന്നത്, അവനവന്‍ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാല്‍ ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ലെന്നും താരം മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ താന്‍ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 2002 ല്‍ പുറത്തിറങ്ങിയ സ്റ്റോപ് വയലന്‍സ് എന്ന കഥാപാത്രത്തെയാണ് താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്ന് താരം പറയുന്നു.

Also Read: എനിക്ക് അദ്ദേഹം തന്നത് പത്ത് ലക്ഷമല്ല, 13000 രൂപയാണ്; ദയവു ചെയ്ത് സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കരുത്; കൈകൂപ്പി മോളി കണ്ണമാലി

താന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ കഥാപാത്രത്തെ വെറുക്കുന്നുവെന്നും അറപ്പോടെയാണ് അത് ചെയ്തതെന്നും സ്ത്രീ വിഷയവുമായി ഒക്കെ ബന്ധപ്പെട്ട് മോശം വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ തനിക്ക് തന്നെ അയ്യേ എന്നൊക്കെ തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. തനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇനി താന്‍ ഒരിക്കലും മനസ്സിന് പിടിക്കാത്ത കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement