ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ തകര്‍ന്നുപോയി, മകളും പോയതോടെ ഒറ്റപ്പെട്ടു, രണ്ടാം വിവാഹം ജീവിതത്തിലെ ദുരന്തമായിരുന്നു, ദേവി അജിത്ത് പറയുന്നു

44075

മലയാളം ബിഗ് സ്‌ക്രീനിലൂടേയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗഥമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദേവി. അയല്‍ക്കാരനായ ആളുമായി താന്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും അത് വിവാഹത്തിലേക്ക് എത്തിയെന്നും അദ്ദേഹവും സിനിമയെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളായിരുന്നുവെന്നും ദേവി പറയുന്നു.

Also Read: എന്‌റെ സിനിമാജീവിതത്തില്‍ ഏറ്റവും വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു, അറപ്പ് വരെ തോന്നി, ഇനി ഒരിക്കലും ഇങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യില്ല, തുറന്നുപറഞ്ഞ് വിജയരാഘവന്‍

തങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ട് പേര് നന്ദന. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഭര്‍ത്താവ് തങ്ങളെ വിട്ട് പോയതെന്നും ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടുവെന്നും നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ ഭീകരമാണെന്നും ദേവി പറയുന്നു.

മാനസികമായി തളര്‍ന്ന തനിക്ക് പിന്നീട് മുന്നോട്ട് പോകാന്‍ ധൈര്യം തന്റെ മകളായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നീക്കി. അപ്പോഴാണ് പഠിക്കാന്‍ വേണ്ടി മകള്‍ ദൂരേക്ക് പോയതെന്നും അതോടെ താന്‍ വീണ്ടും ഒറ്റപ്പെട്ടുവെന്നും ഓര്‍മ്മകള്‍ തന്നെ തളര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുന്നതെന്നും താരം പറയുന്നു.

Also Read: കള്ളി വെളിച്ചത്തായത് അന്ന്; ഭരതൻ, കെ പി എ സി ലളിത പ്രണയത്തെ കുറിച്ച് നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പറഞ്ഞതിങ്ങനെ

എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും അങ്ങനെ താന്‍ വീണ്ടും വിവാഹിതയായി. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ തനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അങ്ങനെ ആ ബന്ധം വേണ്ടെന്നുവെച്ചുവെന്നും മകളുടെ വിവാഹം നടത്തിക്കൊടുത്തുവെന്നും ദേവി പറയുന്നു.

Advertisement