എന്റെ ജീവിതത്തില്‍ തുടരാന്‍ വേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല; അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രമാണ്; ചര്‍ച്ചയായി ലേഖ ശ്രീകുമാറിന്റെ വാക്കുകള്‍

6846

വര്‍ഷങ്ങളായി മലയാള സംഗീത രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ശാസ്ത്രീയ സംഗീതഞ്ജനും പിന്നണി ഗായകനും സംഗീത സംവിധായകനും ആണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്‍രെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലനും അമ്മ ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയുമാണ്.

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്നത്തിലൂടെയാണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. ലേഖാ ശ്രീകുമാറാണ് അദ്ദേഹത്തിന്റെ ഭാര്യ. വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെദറിന് ഒടുവില്‍ ആയിരുന്നു ഇരുവരും വിവാഹിതര്‍ ആയത്.

Advertisements

ഇന്ന് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ലേഖ. ലേഖ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലേഖ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. വളരെ അര്‍ത്ഥവത്തായ വരികള്‍ ആണ് ലേഖ പങ്കിട്ടിരിക്കുന്നത്.

ALSO READ- തമാശയ്ക്ക് ചെയ്ത ‘കല്‍ക്കണ്ടം ചുണ്ടില്‍’ വന്‍ ഹിറ്റ്; പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല; ശബ്ദാനുകരണത്തിലും മിന്നി സൗമ്യ മാവേലിക്കര

‘എന്റെ ജീവിതത്തില്‍ ഒരാള്‍ തുടരാന്‍ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അവര്‍ തുടര്‍ന്നാല്‍ ഞാന്‍ അവര്‍ക്ക് ആ വില നല്‍കും. ഇനി തുടരാന്‍ താത്പര്യമില്ലെങ്കില്‍ അവരുടെ ആ തീരുമാനത്തെയും ഞാന്‍ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാന്‍ അവരെ ശല്യപടുത്തുകയില്ല’- എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ലേഖ കുറിച്ചിരിക്കുന്നത്.

അതേസമയം, ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് ലേഖ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ കൂടുതല്‍ സ്‌നേഹം കിട്ടിയ നിമിഷങ്ങള്‍ ആയിരുന്നു അതെല്ലാം. എന്താണ് സ്‌നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണെന്നാണ് ലേഖ പ്രശംസിച്ചിരുന്നത്.

തന്നെ നന്നായി കെയര്‍ ചെയ്യുമെന്നും ലേഖ ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ദീര്‍ഘനാളത്തെ ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്ന ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇടയ്ക്ക് ലേഖയും ശ്രീകുമാറും മകളെ കാണാനായി യുഎസിലേക്ക് പോകാറുണ്ട്.

Advertisement