വിശ്വസ്ത സ്ഥാപനത്തിലെ വിശ്വസ്തരെന്ന് കരുതിയവര്‍ തന്നെ സ്വര്‍ണ്ണവും രത്‌നവുമൊക്കെ അടിച്ചുമാറ്റി മുങ്ങി, അപ്പോഴും ചിരിച്ചുനിന്ന മനുഷ്യന്‍, അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം പറഞ്ഞ കുറിപ്പ് വൈറല്‍

1478

മലയാളി സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ നിര്‍മ്മാതാവും ചലച്ചിത്ര വിതരണക്കാരനും സംവിധായകനും കൂടി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. വിദേശമായിരുന്നു അദ്ദേഹത്തിന്റെ തട്ടകമെങ്കിലും സ്വന്തം നാടിനേയും കലയേയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു. വൈശാലി പോലുള്ള കലാമൂല്യങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം തയ്യാറായി.

Advertisements

അറ്റ്ലസ് രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.

Also Read: എന്റെ ജീവിതത്തില്‍ തുടരാന്‍ വേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല; അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രമാണ്; ചര്‍ച്ചയായി ലേഖ ശ്രീകുമാറിന്റെ വാക്കുകള്‍

ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. 2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. പിന്നീട് വീണ്ടും സ്വര്‍ണക്കച്ചവടത്തിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു രാമചന്ദ്രന്‍. ഇതിനിടെയാണ് അദ്ദേഹത്തെ മര ണം കവര്‍ന്നത്.

ഇപ്പോഴിതാ അദ്ദേഹം ജയിലിലായപ്പോള്‍ വൈറലായ ഒരു കുറിപ്പാണ് ഇന്നും ശ്രദ്ധനേടുന്നത്. രാമചന്ദ്രന്‍ എല്ലാവരെയും വിശ്വസിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ജയിലിലായപ്പോള്‍ ഷോറൂമുകളിലുണ്ടായിരുന്ന സ്വര്‍ണ്ണവും രത്‌നവുമൊക്കെ തന്റെ വിശ്വസ്തരെന്നു കരുതിയവര്‍ കൊണ്ടുപോയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ബാക്കി വന്നതെല്ലാം വിറ്റുപെറുക്കിയാണ് ഇന്ദിരാ രാമചന്ദ്രന്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പള ബാക്കി നല്‍കിയത്.

Also Read: തമാശയ്ക്ക് ചെയ്ത ‘കല്‍ക്കണ്ടം ചുണ്ടില്‍’ വന്‍ ഹിറ്റ്; പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല; ശബ്ദാനുകരണത്തിലും മിന്നി സൗമ്യ മാവേലിക്കര

ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്റെ മാനേജര്‍മാരെയെല്ലാം രാമചന്ദ്രന്‍ വിളിച്ചിരുന്നു. എന്നാല്‍ ആരും ഫോണെടുത്തില്ല. എന്നിട്ടും അദ്ദേഹം എല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. ആ ചിരി കണ്ടുനിന്നവരാണ് കരഞ്ഞത്. ആ മനുഷ്യന്‍ പഴയതുപോലെയാവണമെന്ന് പലരും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ മരണം കവര്‍ന്നു. എല്ലാവര്‍ക്കും ചിലപ്പോള്‍ ശതകോടീശ്വരന്‍ വരെയാവാന്‍ കഴിഞ്ഞേക്കും, എന്നാല്‍ നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

Advertisement