ലേഖയെ അടുത്തറിയുന്നവർ അത് തെറ്റാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് ; ആളുകൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാർ

367

മലയാളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹത്തെ അറിയുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും ഏവർക്കും സുപരിചിതയാണ്. അദ്ദേഹത്തിന്റെ പ്രിയ സഹധർമ്മിണി ലേഖ ശ്രീകുമാറിനെ എല്ലാ ഷോകളിലും അദ്ദേഹത്തിനോടൊപ്പം നമ്മൾ കാണാറുണ്ട്. മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും എന്നു വേണ്ട ശ്രീകുമാർ ഉള്ള സ്ഥലങ്ങൾ അത്രയും അദ്ദേഹത്തിന് കൂട്ടായി ലേഖയേയും കണ്ടിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവർ അത് തെറ്റായ ഒരു കാര്യമാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Advertisements

Read More

ഇരട്ട സഹോദരിമാരെപ്പോലെ! നിത്യാദാസിന്റേയും മകൾ നൈനയുടേയും റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഈ അടുത്ത് ലേഖ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു, അതിലെ വീഡിയോകളിൽ നിന്നും അവർ വളരെ സിംപിളായ ഒരു വ്യക്തിയാണെന്ന് ഏവർക്കും മനസ്സിലായിരുന്നു. ലേഖയെ കണ്ടിട്ടുള്ള എല്ലാവർക്കും അറിയാം അതി സുന്ദരിയാണ് ലേഖ, ഏവർക്കും അറിയേണ്ടത് നടിയുടെ സൗന്ദര്യ രഹസ്യമാണ്. തന്റെ പല വീഡിയോകളിലൂടെ ലേഖ അതെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്.

അതിൽ ഏറ്റവും പ്രധാനമായി നടി പിന്തുടരുന്ന ചില ജീവിത ചിട്ടകളുടെയും ശീലങ്ങളുടെയും ഫലമാണ് എന്നാൽ ലേഖ തന്നെ തുറന്ന പറയുന്നത്, അതിൽ പ്രധാനമായും മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചിരിക്കുകയാണ് താരം. മാത്രമല്ല അവർ ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് തന്റെ രീതി ആണെന്നും. ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ഏറെ പ്രിയം എന്നും ലേഖ പറയുന്നുണ്ട്.

Read More

കാഞ്ചീപുരത്തും കോയമ്പത്തൂരുമായിട്ടാണ് കല്യാണ സാരി തയ്യാറാക്കുന്നത്, ഹൽദി, മെഹന്തി, മധുരം വയ്പ്പൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്: വിവാഹ വിശേഷങ്ങൾ പറഞ്ഞ് എലീന പടിക്കൽ

അതുമാത്രമല്ല മനസിന്റെ ശാന്തത, താൻ ഒന്നിനെ കുറിച്ച് ഓർത്തും ടെൻഷൻ അടിക്കാറില്ല, മനസ് എപ്പോഴും ഫ്രീ ആക്കി വെക്കും, പിന്നെ സംഗീതം കേൾക്കും, ഭക്തി സ്തുതികൾ എന്നും ചൊല്ലും, കൂടാതെ തന്റെ വസ്ത്ര ധാരണത്തിൽ താൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്, സാരി ജീൻസ് കുർതി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് ചേരുന്ന കളർ കോഡും ഡിസൈനും തനിക്ക് ഉണ്ടാകുമെന്നും ലേഖ പറയുന്നു.

വസ്ത്രങ്ങളുടെ കാര്യത്തിൽ താൻ വളരെ ശ്രദ്ധാലു ആണെന്നും തന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തനിക്ക് സ്വന്തമായി ഒരു ഓൺലൈൻ ഡിസൈൻ ഷോപ്പും ഉണ്ടെന്നും ലേഖ പറയുന്നു. അതിലൊക്കെ ഉപരി തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്റെ ഭർത്താവ് ആണെന്നാണ് ലേഖ പറയുന്നത്. ‘സ്‌നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മറുപടിയായി പറഞ്ഞത്. താൻ ഒന്നും പറയാതെ, ആവശ്യപ്പെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ് അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എംജിയെകുറിച്ച് ലേഖ വാചാലയായി.

Advertisement