Home Entertainment Celebrities

റിലീസിന് ഏഴുദിവസം മുമ്പ് വാരിയത് കോടികള്‍, കിങ് ഖാന്റെ പഠാനെയും ജവാനെയും മറികടന്ന് ലിയോയുടെ കുതിപ്പ്

217

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: ആ വാക്കുകളാണ് എന്നെ വീഴ്ത്തിയത്, യുവയോട് ആദ്യമായി പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് മൃദുല

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.

ഇപ്പോഴിതാ ലിയോയെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. റിലീസിന് ഒരാഴ്ച മുമ്പ് തന്നെ ലിയോ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്ന ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുന്നുവെന്നാണ് വിവരം.

Also Read: എട്ടാംക്ലാസ്സില്‍ തുടങ്ങിയ പ്രണയം, 18ാം വയസ്സില്‍ വിവാഹം, ഇന്ന് ഒരുമിച്ച് നിന്ന് പ്രേക്ഷകരെ ചിരിപ്പിച്ച് സിനിയും വിഷ്ണുവും, ജീവിതത്തിലെ വലിയ ആഗ്രഹം തുറന്നുപറഞ്ഞ് താരദമ്പതികള്‍

അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ലിയോ നേടിയത് 832689 ഡോളറാണ്. അതായത് 6.29 കോടി. ട്രേഡ് അനലിസ്റ്റുകള്‍ നല്കുന്ന വിവരം അനുസരിച്ച് ഇത് 1.2 മില്യണ്‍ വരെ പോകുമെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ പഠാനെയും ജവാനെയുമാണ് ലിയോ ഇതിലൂടെ മറികടന്നിരിക്കുന്നത്.

Advertisement