അമ്പത് കോടിയല്ല, 70കോടി വാരി കണ്ണൂര്‍ സ്‌ക്വാഡ്, സന്തോഷത്തില്‍ മതിമറന്ന് ശബരീഷ്, വൈറലായി വീഡിയോ

374

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Also Read: ആ വാക്കുകളാണ് എന്നെ വീഴ്ത്തിയത്, യുവയോട് ആദ്യമായി പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് മൃദുല

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.

നടന്‍ ശബരീഷ് വര്‍മയും ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ചിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ് സംഘത്തിലെ ഒരാളായിട്ടായിരുന്നു ശബരീഷ് വേഷമിട്ടത്. ഇപ്പോഴിതാ ശബരീഷിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എട്ടാംക്ലാസ്സില്‍ തുടങ്ങിയ പ്രണയം, 18ാം വയസ്സില്‍ വിവാഹം, ഇന്ന് ഒരുമിച്ച് നിന്ന് പ്രേക്ഷകരെ ചിരിപ്പിച്ച് സിനിയും വിഷ്ണുവും, ജീവിതത്തിലെ വലിയ ആഗ്രഹം തുറന്നുപറഞ്ഞ് താരദമ്പതികള്‍

തിയ്യറ്ററില്‍ പോയി സിനിമ കണ്ടിറങ്ങുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശബരീഷ്. ചിത്രം അമ്പത് കോടി പിന്നിട്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ അമ്പതുകോടിയല്ല, ഇപ്പോള്‍ എഴുപതുകോടിയായി എന്നായിരുന്നു ശബരീഷിന്റെ മറുപടി. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തില്‍ താന്‍ ഒത്തിരി സന്തോഷവാനാണെന്നും ശബരീഷ് പറയുന്നു.

Advertisement