Home Entertainment Celebrities

മമ്മി വഴിയാണ് തെരേസയെ ലഭിച്ചത്! ജീവിതപങ്കാളിയുടെ പുതിയ ചിത്രം പങ്കിട്ട് പുതിയ വിശേഷവുമായി ലിബിന്‍; ആശംസകളുമായി ആരാധകര്‍

130

റിയാലിറ്റി ഷോകളിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരരാകാറുണ്ട്. ഇത്തരത്തിൽ സരിഗമപ റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്കും സംഗീത പ്രേമികൾക്കും ഒരു പോലെ പ്രിയപ്പെട്ട ഗായകനായി മാറിയ വ്യക്തിയാണ് ലിബിൻ സ്‌കറിയ. ലിബിന്റെ വ്യത്യസ്തമായ ആലാപന ശൈലിയും വളരെ ഹൃദ്യമായ പെരുമാറ്റവും തുടക്കം മുതലേ ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. ആലാപനത്തിലും സ്ഥിരത നിലനിർത്തിയ ലിബിനായിരുന്നു ഷോയുടെ ടൈറ്റിൽ വിന്നറായി മാറിയത്.

ആദ്യം തൊട്ടേ ലിബിന് വിജയസാധ്യതയുണ്ടെന്ന് ആരാധകരും പ്രവചിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും ലിബിൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഈ ഷോയ്ക്ക് ശേഷം അധികം വൈകാതെയായിരുന്നു ലിബിന്റെ വിവാഹം. ഇപ്പോഴിതാ ലിബിൻ പങ്കുവെക്കുന്ന പുതിയ സന്തോഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertisements

വീണ്ടും താനൊരു അച്ഛനാകാൻ പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മൂത്തമകന് കൂട്ടായി വരാൻ പോകുന്നത് ഒരു കുഞ്ഞു മാലാഖ കുട്ടി ആയിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് ലിബിൻ വെളിപ്പെടുന്നു.

ALSO READ- ‘ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ, ഇങ്ങനെ പറയാമോ എന്ന് ചോദിച്ചാൽ, അങ്ങനെയൊന്നും പറയാൻ പറ്റില്ലെന്ന് ലാലേട്ടൻ പറയും’: ശാന്തി മായാദേവി

‘ഉള്ളിൽ ഒരു കുഞ്ഞു മാലാഖയെയും പേറി ഒരു മാലാഖയെപ്പോലെ എന്റെ ത്രേസ്സ്യാമ്മ’- എന്നാണ് പ്രെഗ്‌നൻസി റിവീൽ എന്ന ക്യാപ്ഷ്യനോടെ താരം താൻ വീണ്ടും അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ചിരിക്കുന്നത്.

ലിബിന് നിരവധി ആരാധകരും സുഹൃത്തുക്കളും വേണ്ടി ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അഭിഭാഷകയായ തെരേസയാണ് ലിബിന്റെ ജീവിതപങ്കാളി.

ALSO READ- ‘മമ്മൂട്ടി തട്ടിമാറ്റിയപ്പോൾ സുകന്യയുടെ കൈയ്യിൽ നിന്നും തന്റെ കുഞ്ഞുമകൾ താഴേക്ക് വീഴാൻ പോയി; അതോടെ അവൾ പേടിച്ചു പോയി’; അനുഭവം പറഞ്ഞ് സിബി മലയിൽ

തെരേസ തന്റെ പാട്ട് കണ്ടല്ല ജീവിതത്തിലേക്ക് വന്നതെന്ന് ലിബിൻ പറയുകയാണ്. മമ്മിയാണ് അവളോട് തന്നെക്കുറിച്ച് പറഞ്ഞത്. അങ്ങനെ സുഹൃത്തിൽ നിന്നും നമ്പർ വാങ്ങി തന്നെ വിളിച്ചിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നാണ് ലിബിൻ പറയുന്നത്.

പിന്നീട്, വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. തെരേസയ്ക്ക് ഹൈക്കോടതിയിൽ ജോലി ലഭിച്ചതോടെ കൊച്ചിയിൽ ഒന്നിച്ച് നിൽക്കാനായി വിവാഹം പെട്ടെന്ന് തന്നെനടത്തുകയായിരുന്നുവെന്നും ലിബിൻ മുൻപ് പറഞ്ഞിരുന്നു.

ഈയടുത്താണ് ലിബിനും തെരേസയും പുതിയ വീട്ടിലേക്ക് താമസം മാറിയതും. ഷോയിലുണ്ടായിരുന്ന സമയത്തെ അതേ സ്വീകാര്യതയും പിന്തുണയും ഇപ്പോഴും ലിബിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Advertisement