റോസാപ്പൂവ് തന്ന് പ്രൊപ്പോസ് ചെയ്യേണ്ട, നല്ലൊരു ഹൃദയം മാത്രം തന്നാല്‍ മതി, തന്റെ ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്ന് മനസ്സുതുറന്ന് സായ് പല്ലവി

58

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പ്രേമത്തിലെ മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരില്‍ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

Advertisements

ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സിനിമയില്‍ എത്തിയിട്ട് ഏഴുവര്‍ഷം പിന്നിട്ടെങ്കിലും തന്റെ നിലപാടുകള്‍ അതേപടി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് സായി പല്ലവി.

Also Read: മമ്മി വഴിയാണ് തെരേസയെ ലഭിച്ചത്! ജീവിതപങ്കാളിയുടെ പുതിയ ചിത്രം പങ്കിട്ട് പുതിയ വിശേഷവുമായി ലിബിന്‍; ആശംസകളുമായി ആരാധകര്‍

അഭിനയ ജീവിതത്തില്‍ താരം കുറച്ചു നിബന്ധനകളും വെച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് കഥയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് സായി പല്ലവി സിനിമ തിരഞ്ഞെടുക്കുന്നത്. അതുപോലെ ചുംബനം രംഗങ്ങള്‍ ചെയ്യാന്‍ നടി തയ്യാറല്ല.

ഇപ്പോഴിതാ തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഭാവി ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെ കുറിച്ചായിരുന്നു താരം തുറന്നുസംസാരിച്ചത്. തനിക്ക് ഇരുണ്ട ചര്‍മ്മമുള്ള പുരുഷന്മാരെയാണ് ഇഷ്ടമെന്ന് താരം പറയുന്നു.

Also Read: ‘മമ്മൂട്ടി തട്ടിമാറ്റിയപ്പോൾ സുകന്യയുടെ കൈയ്യിൽ നിന്നും തന്റെ കുഞ്ഞുമകൾ താഴേക്ക് വീഴാൻ പോയി; അതോടെ അവൾ പേടിച്ചു പോയി’; അനുഭവം പറഞ്ഞ് സിബി മലയിൽ

സെന്‍സിറ്രീവ് സ്വഭാവമുള്ളവരായിരിക്കണം. തനിക്ക് പാചകം ചെയ്യാനറിയില്ലെന്നും അതിനാല്‍ പാചകം ചെയ്യാനറിയുന്ന ഒരാളെ കിട്ടിയാല്‍ നല്ലതായിരുന്നുവെന്നും തന്നെ പ്രൊപ്പോസ് ചെയ്യാനായി ചുവന്ന റോസാപ്പൂക്കളും സ്വര്‍ണ്ണമോതിരവും വേണ്ടെന്നും നല്ലൊരു ഹൃദയം മാത്രം തന്നാല്‍ മതിയെന്നും താരം പറയുന്നു.

Advertisement