Home Entertainment Celebrities

അസിനുമായി സിനിമയില്‍ മത്സരം, എപ്പോഴും വഴക്കാണെന്നും വാര്‍ത്തകള്‍, ഒടുവില്‍ പ്രതികരിച്ച് തൃഷ, താരം പറഞ്ഞത് കേട്ടോ

96

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണന്‍. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ മറ്റൊരു നടി തെന്നിന്ത്യയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യ മുഴുവനായി താരത്തിനുള്ളത്.

Advertisements

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ എല്ലാം തൃഷയ്ക്ക് വന്‍ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. പിന്നീട് നടിയായും തൃഷ എത്തി. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് തൃഷയ്ക്ക്.

Also Read: റോസാപ്പൂവ് തന്ന് പ്രൊപ്പോസ് ചെയ്യേണ്ട, നല്ലൊരു ഹൃദയം മാത്രം തന്നാല്‍ മതി, തന്റെ ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്ന് മനസ്സുതുറന്ന് സായ് പല്ലവി

ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തില്‍ നായിക തൃഷയാണ്. തെലുങ്ക് നാഗാര്‍ജുന നായകനാകുന്ന ഒരു ചിത്രത്തിലും തൃഷ നായികയായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ തൃഷയും തെന്നിന്ത്യന്‍ സിനിമയിലെ മറ്റ് സൂപ്പര്‍ താരങ്ങളായ അസിനും നയന്‍താരയും തമ്മില്‍ വഴക്കായിരുന്നുവെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ആ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആ വാര്‍ത്തകളെല്ലാം വെറും റൂമര്‍ മാത്രമാണെന്നും തനിക്ക് ഒരു നായികയായിട്ടും ഇക്കാലം വരെ വഴക്കൊന്നുമില്ലെന്നും താന്‍ നേരത്തെ ഈ വാര്‍ത്തകല്‍ കേട്ടിട്ടുണ്ടെന്നും അന്നൊന്നും അതില്‍ പ്രതികരിക്കാന്‍ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

Also Read:‘ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ, ഇങ്ങനെ പറയാമോ എന്ന് ചോദിച്ചാൽ, അങ്ങനെയൊന്നും പറയാൻ പറ്റില്ലെന്ന് ലാലേട്ടൻ പറയും’: ശാന്തി മായാദേവി

ഒരു ഫിലിം ഫെയറില്‍ വെച്ചാണ് താന്‍ ആദ്യമായി അസിനെ കണ്ടത്. തങ്ങള്‍ തമ്മില്‍ യാതൊരു വഴക്കുമില്ലായിരുന്നുവെന്നും ആ സമയത്ത് തങ്ങള്‍ രമ്ടാളും സിനിമയില്‍ സജീവമായതുകൊണ്ട് പലരും ഉണ്ടാക്കിയ വാര്‍ത്തകളായിരിക്കുമെന്നും തനിക്ക് അസിന്റെ സിനിമയോടും സൗന്ദര്യത്തോടും ബഹുമാനം മാത്രമാണുള്ളതെന്നും താരം പറയുന്നു.

Advertisement