ആരാധകര്‍ ആവേശത്തില്‍, ലിജോ മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തുടങ്ങും

204

മലയാള സിനിമയില്‍ വ്യത്യസ്തമായ ചിത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. പുതുമുഖങ്ങളേയും യുവ നടന്‍മാരേയും ഒക്കെ നായകന്‍മാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയിരിക്കുന്നത്.

Advertisements

സൂപ്പര്‍താരങ്ങളെ വെച്ച് ഇതുവരേയും ലിജോ ജോസ് പെല്ലിശേരി സിനിമകള്‍ ഒരുക്കിയിരിന്നില്ല. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശേരി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതേസമയം, താരപുത്രന്മാര്‍ തിളങ്ങുന്ന മലയാള സിനിമാലോകത്ത് ഇത്തരത്തില്‍ അപ്പന്റെ സിനിമാ മോഹങ്ങള്‍ക്ക് ഇരട്ടിയിലധികം നേട്ടം സമ്മാനിച്ച മകന്‍ കൂടിയാണ് ലിജോ.

Also Read: ശങ്കറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒത്തിരി കത്തുകള്‍ വന്നു, എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിലെത്തിയില്ലെന്ന് വെളിപ്പെടുത്തി മേനക

സംവിധായകന്റെ പിതാവ് നടന്‍ ജോസ് പല്ലിശേരിയും മലയാളികള്‍ക്ക് സുപരിചിതനാണ്. സഹതാരമായി സിനിമയില്‍ തിളങ്ങിയ അദ്ദേഹത്തിന് വേണ്ടത്ര സിനിമകളില്‍ ശോഭിക്കാനായിരുന്നില്ല. നാടകമായിരുന്നു ജോസ് പെല്ലിശേരിയുടെ തട്ടകം.

അടുത്തിടെ ലിജോ ജോസ് പെല്ലിശ്ശേരി ഒരു മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. സിനിമാ പ്രേമികളില്‍ സമീപകാലത്ത് ഏറ്റവുമധികം ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇത് എന്ന് തന്നെ പറയാം. അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിട്ടില്ല.

ലിജോ- മോഹന്‍ലാല്‍ ചിത്രം വരുന്നു എന്ന ഔദ്യോഗിക വിവരം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ഇതും ആഘോഷമാക്കിയിരുന്നു ആരാധകര്‍. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ജനുവരി 10 ന് ആരംഭിക്കുമെന്നാണ് വിവരം.

Also Read: ശങ്കറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒത്തിരി കത്തുകള്‍ വന്നു, എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിലെത്തിയില്ലെന്ന് വെളിപ്പെടുത്തി മേനക

സംവിധായകന്‍ ജിത്തൂ ജോസഫ് ഒരുക്കുന്ന റാം പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ ലിജോ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. എന്തായാലും ആരാധകര്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ്.

Advertisement