പ്രസവം കഴിഞ്ഞ് 45 ദിവസം കൊണ്ട് വണ്ണം കുറച്ച് ലിന്റു റോണി, ഇതെങ്ങനെ എന്ന് ആരാധകര്‍

119

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലിന്റു റോണി. ഇപ്പോള്‍ അഭിനയത്തിലില്ലെങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ആണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താര്‍. ഇപ്പോള്‍ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടി. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താന്‍ അമ്മയാവാന്‍ പോകുന്നതിനെക്കുറിച്ച് എല്ലാം ലിന്റു നേരത്തെ തന്നെ പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ പ്രസവം കഴിഞ്ഞ് 45 ദിവസം കഴിഞ്ഞതിന് പിന്നാലെ ഒരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് നടി. ഇതിനു താഴെ നിരവധി കമന്റുകളാണ് വരുന്നത്. 45 ദിവസം കൊണ്ട് എങ്ങനെ വണ്ണം കുറച്ചുവെന്നും പ്രസവശേഷം ആണ് താരം കൂടുതല്‍ സുന്ദരിയായതെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.

‘പ്രസവം കഴിഞ്ഞിട്ട് 45 ദിവസം. ഒരു അമ്മയായതിന് ശേഷവും ഞാന്‍ സുന്ദരിയാണെന്ന് അദ്ദേഹം പറയുന്നു’ എന്ന ക്യാപ്ഷനോടെ ഒരു ഡാന്‍സ് വീഡിയോ ആണ് ലിന്റു ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്നത്. വ്ളോഗര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലാണ് നടി ശ്രദ്ധ നേടുന്നത്.

എന്നു സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ് ലിന്റു ശ്രദ്ധിക്കപ്പെട്ടത്. വാടാമല്ലി, മാന്ത്രികന്‍, ചങ്ക്സ്, ആദം ജോണ്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചു.

 

 

 

 

 

 

 

Advertisement