Home Entertainment

ഇത് മിനിസ്‌ക്രീനിലെ ഒന്നിക്കല്‍ അല്ല; ഒടുവില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച്, മഞ്ജുഷയും അച്ചുവും ഒന്നിക്കുന്നു

1646

ആരാധകര്‍ ഏറെയുള്ള ഒരു സീരിയലാണ് സ്വാന്തനം. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. പരമ്പരയിലെ കണ്ണന്‍ അച്ചു എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്. പലപ്പോഴും ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചിരുന്നെങ്കില്‍ നന്നായിരിക്കും എന്ന് ആരാധകര്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

Advertisements

also readഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

മഞ്ജുഷ മാര്‍ട്ടിനും , അച്ചു സുഗന്ധം പ്രധാന വേഷത്തില്‍ എത്തുന്ന ഷോര്‍ട്ട് ഫിലിം കഥ എഴുതി സംവിധാനം ചെയ്യുന്നത് ബിപിന്‍ മേലേ കൂറ്റാണ്. ഒരു യുവാവിന് നേഴ്‌സിനോട് തോന്നുന്ന പ്രണയം അതിന്റെ വളര്‍ച്ചയും എല്ലാം ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പോസ്റ്ററിന്റെ കൂടെ പങ്കുവച്ചിരിക്കുന്ന വാക്കുകള്‍, ‘നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി’ എന്നാണ്. നര്‍മ്മത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും, പ്രണയവും അടങ്ങുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് മനസ്സമ്മതമെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

also readപ്രസവം കഴിഞ്ഞ് 45 ദിവസം കൊണ്ട് വണ്ണം കുറച്ച് ലിന്റു റോണി, ഇതെങ്ങനെ എന്ന് ആരാധകര്‍
നിഷാ ജോസഫ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനായി, ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസാണ്. ക്യാമറ ചെയ്തിരിക്കുന്നത് അപ്പു, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് മോഹന്‍, ചിത്രത്തിനായി ജിജോ ജോജി മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

 

Advertisement