Home Entertainment Celebrities

പരിഹാസങ്ങൾക്കും നോവിനും ഒടുവിൽ കാത്തിരുന്ന കൺമണിയെത്തി; സന്തോഷം പങ്കിട്ട് ലിന്റു റോണി; കൂടെ ചേർന്ന് ആരാധകരും

254

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു ലിന്റു.

താനൊരു അമ്മയാകാനായി പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ജൂൺ മാസത്തിൽ കുഞ്ഞതിഥി എത്തുമെന്നും താരം പറഞ്ഞിരുന്നു. പിന്നീടൊരു വീഡിയോയിൽ കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു ലിന്റുവും കുടുംബവും. ലണ്ടനിലാണ് ലിന്റുവും ഭർത്താവും താമസിക്കുന്നത്.

Advertisements

ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ലിന്റു. എട്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലിന്റുവിനും ഭർത്താവിനും കുഞ്ഞ് ജനിച്ചിരിക്കുന്നത്. സി സേ റിയനിലൂടെയാണ് താരത്തിന് കുഞ്ഞ് ജനിച്ചത്.

ALSO READ- പിരിഞ്ഞെന്ന വാർത്തകൾക്കിടെ ഒരുമിച്ച് എത്തി വിജയ് ദേവരകൊണ്ടയും രശ്മികയും; ഒപ്പം കുടുംബവും; സന്തോഷത്തിൽ മതിമറന്ന് ആരാധകർ!

അകാലത്തിൽ മരി ച്ചു പോയ അനുജനായ മോനുട്ടന്റെ പേരാകും താൻ ആൺ കുട്ടിയാണെങ്കിൽ ഇടുന്നതെന്നും താരം മുൻപ് തന്നെ പറഞ്ഞിരുന്നു. നിരവധി പേരാണ് ലിന്റുവിനും റോണിക്കും ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്.

കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിലടക്കം നിറയെ പരിഹാസങ്ങൾ നേരിടേണ്ടി വന്നിരുന്നു ലിന്റുവിന്. കുട്ടികളില്ലാത്തിന്റെ പേരിലും സറോഗസി ചെയ്യുവെന്നുവെന്നും താരത്തിനെ പലരും കുറ്റപ്പെടുത്തിയിരിക്കുന്നു.

ALSO READ- നൈറ്റി അല്ല, അത് ട്രെൻഡിയായ വസ്ത്രം; ഇന്നും മറുപടി പറയേണ്ടി വരുന്ന ഫോട്ടോഷൂട്ടിനെ കുറിച്ച് മാളവിക മേനോൻ

റോണിയെ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ലിന്റു വിവാഹം ചെയ്തത്. പിന്നീട് ലിന്റു ഭർത്താവിനൊപ്പം ലണ്ടനിൽ സെറ്റിലാവുകയായിരുന്നു. ഗർഭിണി ആയതിന് മുൻപും ശേഷവുമെല്ലാം ലിന്റു തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കിട്ടിരുന്നു.

പിന്നീട് പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപെ ഹോസ്പിറ്റൽ ബാഗ് പാക്കിങ്ങുമൊക്കെ താരം വീഡിയോയിൽ പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ജെന്റർ റീവിൽ ചടങ്ങും വളക്കാപ്പും സർപ്രൈസ് ബേബി ഷവറുമൊക്കെ വലിയ രീതിയിൽ ഇവർ ആഘോഷമാക്കിയിരുന്നു. തനിക്ക് ആൺ കുട്ടിയാണ് ജനിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു.

Advertisement