നാൽപത്തിയഞ്ച് ദിവസം കൊണ്ട് ഇത്ര വണ്ണം കുറച്ചോ? പ്രസവശേഷം അതിസുന്ദരിയായി ലിന്റു റോണി; അമ്പരന്ന് പ്രേക്ഷകർ

176

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.

എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisements

യുകെയിലാണ് ലിന്റു കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ALSO READ- സുരേഷ് ഗോപി എത്രയും പെട്ടെന്ന് ഗോകുലിന് മറ്റെന്തെങ്കിലും ജോലി കണ്ടെത്തി കൊടുക്കുകയാവും നല്ലത്: ശാന്തിവിള ദിനേശ്

ഇപ്പോഴിതാ താരം പ്രസവം കഴിഞ്ഞ് 45 ദിവസം കഴിഞ്ഞതിന് പിന്നാലെ ഒരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഇതിനു താഴെ നിരവധി കമന്റുകളാണ് വരുന്നത്.

45 ദിവസം കൊണ്ട് എങ്ങനെ വണ്ണം കുറച്ചുവെന്നും പ്രസവശേഷം ആണ് താരം കൂടുതൽ സുന്ദരിയായതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

ALSO READ- ബാലയെ വെല്ലുവിളിച്ച് ചെകുത്താൻ; ചെകുത്താനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ബാലയും

‘പ്രസവം കഴിഞ്ഞിട്ട് 45 ദിവസം. ഒരു അമ്മയായതിന് ശേഷവും ഞാൻ സുന്ദരിയാണെന്ന് അദ്ദേഹം പറയുന്നു’ എന്ന ക്യാപ്ഷനോടെ ഒരു ഡാൻസ് വീഡിയോ

ആണ് ലിന്റു ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. വ്‌ളോഗർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലാണ് നടി ശ്രദ്ധ നേടുന്നത്.

എന്നു സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ മകൻ, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ് ലിന്റു ശ്രദ്ധിക്കപ്പെട്ടത്. വാടാമല്ലി, മാന്ത്രികൻ, ചങ്ക്‌സ്, ആദം ജോൺ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരു്‌നു. പിന്നീട് വിവാഹശേഷം വിദേശത്ത് സെറ്റിലാവുകയായിരുന്നു.

ഇതുവരേയും ആരും ചോദിച്ചിട്ടില്ല ഞാനും അമൃതയും എന്തിനാണ് വേർപിരിഞ്ഞതെന്ന്.

Advertisement