ബാലയെ വെല്ലുവിളിച്ച് ചെകുത്താൻ; ചെകുത്താനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ബാലയും

45

ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. തെലുങ്കിലാണ് ബാല അരങ്ങേറിയതെങ്കിലും കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ താരം വിവാദങ്ങളിലും, ഗോസിപ്പുകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തി കൂടിയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബറെ വീട്ടിൽ കയറി അതിക്രമിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരമിപ്പോൾ. ചെകുത്താൻ എന്ന അജു അലക്‌സാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു ചെകുത്താന്റെ പരാതി.

Advertisements

Also Read
‘ആ ഗാനത്തിന്റെ വരികൾ വായിച്ചപ്പോൾ വളരെ നാണം തോന്നി; പാടാൻ വല്ലാത്ത മടിയായിരുന്നു’; മാധുരിയുടെ ഡൻസ് നമ്പറിനെ കുറിച്ച് അൽക്ക യാഗ്നിക്

അതേസമയം ചെകുത്താനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുകയാണ് ബാലയിപ്പോൾ. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ കാര്യമാണ്.യുട്യൂബർ തനിക്കെതിരെ അപകീർത്തിപരമായ പ്രസ്താവന സോഷ്യൽ മീഡിയ വഴി നടത്തുകയും അത് വഴി തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുകയും ചെയ്തുവെന്ന് ബാല പറയുന്നു.

അതുകൊണ്ട് ഈ പ്രസ്താവനയിൽ, ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്‌ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീർത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസിൽ ആവശ്യപ്പെടുന്നു. അത് മൂന്ന് ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകും എന്നും ബാല പറയുന്നു.

Also Read
അതുവരെ അങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല; അതിനുശേഷവും! വാപ്പിച്ചിയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമിതാണ്; കരച്ചിൽ വരുമെന്ന് ദുൽഖർ സൽമാൻ

ഇതോടൊപ്പം തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് കാട്ടികൊണ്ട് പാലാരിവട്ടം പൊലീസിൽ അജു അലക്‌സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്. എന്നാൽ ബാലയുടെ മാനനഷ്ടക്കേസ് നിലനില്ക്കില്ലെന്നും. ബാലക്കെതിരയെുള്ള ശക്തമായ തെളിവുകൾ എന്റെ പൽ ഉണ്ടെന്നുമാണ് അജു അലക്‌സ് പറയുന്നത്.

Advertisement