‘ആ ഗാനത്തിന്റെ വരികൾ വായിച്ചപ്പോൾ വളരെ നാണം തോന്നി; പാടാൻ വല്ലാത്ത മടിയായിരുന്നു’; മാധുരിയുടെ ഡൻസ് നമ്പറിനെ കുറിച്ച് അൽക്ക യാഗ്നിക്

130

ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടിയാണ് മാധുരി ദീക്ഷിത്. നടി മാത്രമല്ല മികച്ച ഡാൻസർ കൂടിയാണ് താരം. മാധുരിയുടെ നൃത്തച്ചുവടുകളോട് പ്രണയം തോന്നാത്ത ആരുമുണ്ടാകില്ലെന്നാണ് വാസ്തവം. ഒരുകാലത്ത് ബോളിവുഡിൽ നമ്പർ വൺ താരമായി തിളങ്ങി നിന്ന മാധുരി വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് മാധുരി ഇപ്പോൾ വീണ്ടും ബോളിവുഡിൽ സജീവമായിരിക്കുകയാണ്.

1967 മെയ് 15ന് മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് മാധുരി ജനിച്ചത്. ശങ്കർ ദീക്ഷിതാണ് മാധുരിയുടെ പിതാവ് സ്‌നേഹലത ദീക്ഷിത് അമ്മയും. കുട്ടിക്കാലം മുതൽ തന്നെ മാധുരിയുടെ ഇഷ്ട ഇനമായിരുന്നു നൃത്തം.

Advertisements

പതിനേഴാമത്തെ വയസിലാണ് മാധുരി ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബോധാണ് മാധുരിയുടെ ആദ്യ ചിത്രം. അഭിനയ ശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് ഇഷ്ടപ്പെട്ട് തുടങ്ങിയത്.

ALSO READ- അതുവരെ അങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല; അതിനുശേഷവും! വാപ്പിച്ചിയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമിതാണ്; കരച്ചിൽ വരുമെന്ന് ദുൽഖർ സൽമാൻ

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് വെബ് സീരിയുകളിലും, സിനിമയിലൊക്കയായി തിരക്കിലാണ്. മാധുരി ദീക്ഷിത്തിന്റെ ഹിറ്റ് ഡാൻസ് നമ്പർ ആയ ‘ചോളി കേ പീച്ചേ ക്യാ ഹേ’ ഗാനത്തിന് ഇന്നും ആരാധകരുണ്ട്.

ഗാനം പുറത്തിറങ്ങി 30 വർഷത്തിന് ശേഷം ഇതിന് പിന്നിലെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഈ ഗാനം ആലപിച്ച ഗായിക അൽക്ക യാഗ്‌നിക്. പാട്ട് പാടാൻ ചമ്മലും നാണവുമായിരുന്നു എന്നാണ് അൽക്ക പറയുന്നത്.

ALSO READ- തമിഴ് താരം വിശാൽ വിവാഹിതനാകുന്നു; വധു മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി മേനോൻ?

ഈ പാട്ട് പാടാനായി റെക്കോർഡിംഗിന് പോയപ്പോൾ താൻ പാടേണ്ട വരികൾ മാത്രമാണ് തനിക്ക് കിട്ടിയത്. സഹഗായികയായ ഇള അരുണിന്റെ വരികൾ വായിക്കാൻ അവസരം കിട്ടിയില്ല. അതുകൊണ്ട് തന്നെ പാട്ടിന്റെ മുഴുവൻ വരികളെ കുറിച്ച് പൂർണമായൊരു ധാരണ ഇല്ലായിരുന്നുവെന്നാണ് അൽക്ക പറയുന്നത്.

തനിക്ക് പാട്ടിന്റെ തുടക്കത്തിലെ വരികൾ വായിച്ചപ്പോൾ വളരെ നാണം തോന്നി. പാടാൻ വല്ലാത്ത മടിയായിരുന്നു. എന്നാൽ പിന്നീട് അതൊക്കെ മാറി. പാട്ട് റെക്കോർഡിംഗ് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്. ലൈവ് റെക്കോർഡിംഗ് രീതിയാണ് പരീക്ഷിച്ചതെന്നും ഗായിക പറയുകയാണ്.

ഈ പാട്ടിന് ചെറിയ കുസൃതി സ്വഭാവമുണ്ടായിരുന്നു. താൻ അങ്ങേയറ്റം ലജ്ജയുള്ള ആളാണെന്ന് അറിയാവുന്നത് കൊണ്ട് പാട്ട് മനോഹരമായി പാടി പൂർത്തീകരിക്കാൻ ഇളാജി സഹായിച്ചെന്നും അൽക്ക പറയുന്നു. അ തലമുറകൾ ഏറ്റുപാടുന്ന ഇത്ര വലിയ ഹിറ്റായി മാറുമെന്ന് കരുതിയതേയില്ല എന്നാണ് അൽക്ക ഈ ഗാനത്തെ കുറിച്ച് പറയുന്നത്.

അതേസമയം, ഇറങ്ങിയ കാലത്ത് ഈ സിനിമാ ഗാനം വരികളുടെ പേരിൽ വലിയ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. സിനിമയിൽ നിന്നും ഗാനം ഒഴിവാക്കിയാൽ മാത്രമെ റിലീസ് അനുവദിക്കൂ എന്ന തരത്തിലുള്ള വിവാദങ്ങളുമുണ്ടായിരുന്നു.

ഇതുവരേയും ആരും ചോദിച്ചിട്ടില്ല ഞാനും അമൃതയും എന്തിനാണ് വേർപിരിഞ്ഞതെന്ന്.

Advertisement