തമിഴ് താരം വിശാൽ വിവാഹിതനാകുന്നു; വധു മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി മേനോൻ?

2412

മലയാളിയായ ലക്ഷ്മി മേനോൻ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായിക നടിയാണ്. വിനയൻ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലെ സഹനടിയായിയായണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ അവതാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ് നടി. തമിഴ് സിനിമാലോകത്ത് കുങ്കി സിനിമ അടക്കമുള്ള ഒട്ടനേകം ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് മലയാളിയായ ലക്ഷ്മി മോനോൻ. സുന്ദര പാണ്ഡിയൻ, കുട്ടി പുലി, ജിഗർതാണ്ട, മഞ്ച പൈ, കൊമ്പൻ, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലാണ് ലക്ഷ്മി നായികയായത്. ഇതിനിടെ ലക്ഷ്മി സിനിമാ ലോകത്ത് നിന്നും ഇടവേള എടുക്കുകയും ചെയ്തിരുന്നു.

Advertisements

ലക്ഷ്മി പ്ലസ്ടു പഠനകാലത്താണ് സിനിമാ ലോകത്ത് തിളങ്ങിയത്. പിന്നീട് അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വീണ്ടും സിനിമയിൽ സജീവമായ താരം ഭോല ശങ്കർ, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളുടെ ഭാഗമാകുകയാണ്.

ALSO READ- തന്റെ ഹിറ്റ്‌ലറിലേയും ക്രോണിക് ബാച്ചിലറലേയും ഏട്ടൻമാർ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്; മമ്മൂട്ടി കഥാപാത്രങ്ങളെ കുറിച്ച് അന്ന് സിദ്ധിഖ് പറഞ്ഞതിങ്ങനെ

ഇപ്പോഴിതാ ലക്ഷ്മിയുടെ വിവാഹ വാർത്തയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. തമിഴിലെ സൂപ്പർതാരവും നിർമ്മാതാവുമായ വിശാലിനെയാണ് ലക്ഷ്മി വിവാഹം ചെയ്യുന്നതെന്നാണ് വാർത്തകൾ.

നാൽപത്തിയഞ്ചുകാരനായ വിശാൽ 27കാരിയായ ലക്ഷ്മിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്നാണ് തമിഴ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തിൽ ലക്ഷ്മി അഭിനയിച്ചിരുന്നു.

നേരത്തെ ലക്ഷ്മി മേനോൻ ഒരു മലയാളി ബിസിനസുകാരനുമായി പ്രണയത്തിലാണെന്ന വാർത്തകളും വന്നിരുന്നു. ഇവരുടെ വിവാഹം ഉടൻ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

ALSO READ- പ്രിയതമയുടെ കയ്യിൽ മുറുകെ പിടിച്ചു; പതിയെ വിറയ്ക്കാനും ശ്വാസം താഴാനും തുടങ്ങി; സിദ്ധിഖിന്റെ അവസാന നിമിഷങ്ങൾ കണ്ണീരോടെ ഓർത്ത് സുഹൃത്തുക്കൾ

വിശാലാകട്ടെ വിവാഹനിശ്ചയം വരെ കഴിഞ്ഞതിന് ശേഷം ബന്ധം പിരിയുകയായിരുന്നു. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലുമയിരുന്നു.

വിശാൽ വിശാഖപട്ടണത്ത് ഷൂട്ടിംഗിന് എത്തിയപ്പോഴാണ് അനിഷയെ കണ്ടതെന്നും ഉടൻ പ്രണയം തോന്നുകയായിരുന്നെന്നും വിശാൽ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും ഇതിനിടെ നടന്നു. എന്നാൽ നിശ്ചയത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു

മോഡേൺ ലുക്കിൽ എത്തിയ നവ്യാ നായർക്ക് എതിരെ മോശം കമന്റുകളുമായി ഒരുകൂട്ടർ

Advertisement