തന്റെ ഹിറ്റ്‌ലറിലേയും ക്രോണിക് ബാച്ചിലറലേയും ഏട്ടൻമാർ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്; മമ്മൂട്ടി കഥാപാത്രങ്ങളെ കുറിച്ച് അന്ന് സിദ്ധിഖ് പറഞ്ഞതിങ്ങനെ

282

സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിൽ നീറുകയാണ് മലയാളി പ്രേക്ഷകർ. ഓർത്തിരിക്കാൻ ാെരുപാട് ചിരി സിനിമകൾ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര. സൂപ്പർതാരങ്ങളെ വെച്ചും രണ്ടാംനിര നായകന്മാരെ വെച്ചും സൂപ്പർഹിറ്റ് ഒരുക്കിയിട്ടുള്ളവരാണ് സിദ്ധിഖ്-ലാൽ കോംബോ.

സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായത് മമ്മൂട്ടിയായിരുന്നു. 1996ലാണ് ഈ ചിത്രം ഇറങ്ങിയത്. ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് സിദ്ദിഖ്. എന്നും ഒരു വലിയേട്ടന്റെ റോളാണ് സിദ്ധിഖ് മമ്മൂട്ടിക്ക് സമ്മാനിച്ചിട്ടുള്ളത്.

Advertisements

2003ൽ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടിയാണ് നായകനായത്. സംവിധായകൻ കൂടിയായ ഫാസിലായിരുന്നു ചിത്രം നിർമിച്ചതും വിതരണം ചെയ്തതും. ഹിറ്റ്‌ലറിലും ക്രോണിക് ബാച്ചിലറിലും മമ്മൂട്ടി ഏട്ടൻ വേഷത്തിലാണ് എത്തിയത്.

ALSO READ- പ്രിയതമയുടെ കയ്യിൽ മുറുകെ പിടിച്ചു; പതിയെ വിറയ്ക്കാനും ശ്വാസം താഴാനും തുടങ്ങി; സിദ്ധിഖിന്റെ അവസാന നിമിഷങ്ങൾ കണ്ണീരോടെ ഓർത്ത് സുഹൃത്തുക്കൾ

മുൻപ് സിദ്ധിഖ് രണ്ട് സിനിമകൾക്കുമായിമമ്മൂട്ടിയുടെ വ്യത്യസ്തമായ ഏട്ടൻ കഥാപാത്രങ്ങൾ രൂപപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. ക്രോണിക് ബാച്ചിലറിലെ എസ്പി എന്ന കഥാപാത്ര സൃഷ്ടിയെ കുറിച്ചുസഫാരി ചാനലിലെ ചരിത്രം എന്നിലുടെ പരിപാടിയിൽ പങ്കെടുത്തായിരുന്നു സിദ്ധിഖ് സംസാരിച്ചത്.

മമ്മൂക്ക എന്ന ആർടിസ്റ്റിനെ ഫിക്സ് ചെയ്ത് കഴിഞ്ഞ ശേഷമാണ് ക്രോണിക് ബാച്ചിലറിന്റെ കഥ ഉണ്ടാകുന്നത്. ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല. മമ്മൂക്കക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായി ദൗത്യമെന്ന് സിദ്ധിഖ് പറയുന്നുണ്ട്.

ALSO READ- സിദ്ദിഖിന്റെ അടുത്ത് നിന്ന് മാറാതെ ലാല്‍ , കണ്ണ് നനയിപ്പിക്കുന്ന ദൃശ്യം

അതുവരെ മമ്മൂക്കയുടെ വന്നുകൊണ്ടിരുന്ന സിനിമകളുടെ കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു കഥ വേണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്, പ്രേക്ഷകർ അദ്ദേഹത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിൽ നിന്നും കാണാനാഗ്രഹിക്കുന്ന ഒരു ക്യാരക്ടർ വേണമെന്നാണ് തീരുമാനിച്ചത്.

സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ഒരു എട്ടനായി കാണാനാണ്. ഹിറ്റ്ലറിലും ഏട്ടൻ വേഷമാണ്. അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ഏട്ടനെയാണ് ക്രോണിക് ബാച്ചിലറിൽ കൊണ്ടുവരാൻ ആഗ്രഹിച്ചത്.

ഹിറ്റ്ലറിൽ ചൂടനായ ഒരു ഏട്ടനാണ് മാധവൻ കുട്ടിയെങ്കിൽ കോണിക് ബാച്ചിലറിലെ എസ്പി എന്ന ഏട്ടൻ കഥാപാത്രം വളരെ ശാന്തനാണ്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയുണ്ടായതോടെ വളരെ പക്വത ചെറുപ്പത്തിലേ വന്നയാളാണ്.

അതേസമയം, ഏത് കഥയും കഥാപാത്രങ്ങളും ഉണ്ടാക്കുമ്പോഴും നമ്മുടേതായ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതിൽ വരും. നമ്മുടെ ഇഷ്ടങ്ങളായിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക, ഇഷ്ടക്കേടുകളായിരിക്കും വില്ലനിൽ പ്രതിഷ്ഠിക്കുകയെന്നും സിദ്ധിഖ് വിശദീകരിക്കുന്നു. .

അക്കാരണം കൊണ്ടാകാം തന്റെ എന്റെ സിനിമയിലെ ഏട്ടൻ കഥാപാത്രങ്ങൾക്ക് മറ്റ് സിനിമയിലെ ഏട്ടൻ കഥാപാത്രങ്ങളേക്കാൾ വ്യത്യസ്തതയൊക്കെ ചിലപ്പോൾ വരുന്നത്. താൻ പല ഏട്ടന്മാരെയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും താനുണ്ടാക്കിയ ഹിറ്റ്ലറിലെയും ക്രോണിക് ബാച്ച്‌ലറിലെയും ഏട്ടന്മാർ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണെന്നാണ് സിദ്ധിഖ് വിശദാകരിച്ചത്.

മോഹൻലാൽ ആ ചെയ്ത പോലെ പുതിയ തലമുറ അഭിനേതാക്കൾ ഒന്നും ചെയ്യില്ല

Advertisement