പ്രിയതമയുടെ കയ്യിൽ മുറുകെ പിടിച്ചു; പതിയെ വിറയ്ക്കാനും ശ്വാസം താഴാനും തുടങ്ങി; സിദ്ധിഖിന്റെ അവസാന നിമിഷങ്ങൾ കണ്ണീരോടെ ഓർത്ത് സുഹൃത്തുക്കൾ

2107

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. നിർമ്മാതാവ് , തിരക്കഥാകൃത്ത് ,കഥ രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് സിദ്ദിഖ്. ഇദ്ദേഹത്തിന്റെ മ ര ണം പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. സിദ്ദിഖ് ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങൾ സമ്മാനിച്ചു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ തുടർച്ചയായി സൂപ്പർ ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്. പിന്നീട് കൂട്ടുപിരിഞ്ഞ ശേഷവും സിദ്ധിഖ് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കി.

ഇനിയും ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ടായിരുന്ന ഒരു കലാകാരനെയാണ് അകാലത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ്, അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ച് വിടവാങ്ങിയിരിക്കുന്നത്.

Advertisements

കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായാരുന്ന സിദ്ധിഖിനൊപ്പം അവസാന ശ്വാസം വരെയും പ്രിയതമ സജിത ഉണ്ടായിരുന്നു. ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ കൂടെയിരിക്കുകയായിരുന്നു സജിത. സിദ്ധിഖ് അവസാനത്തെ ശ്വാസം എടുക്കുന്ന സമയം സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളിൽ തന്നെയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ALSO READ- സിദ്ദിഖിന്റെ അടുത്ത് നിന്ന് മാറാതെ ലാല്‍ , കണ്ണ് നനയിപ്പിക്കുന്ന ദൃശ്യം

ആ കൈകൾ സിദ്ധഖ് ആശ്വാസം പോലം മുറുകെ പ്പിടിച്ചിരുന്നു. അവസാന നിമിഷത്തിൽ സിദ്ധിഖിന് ചെറിയ വിറയൽ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ചുറ്റുമുള്ളവർ കണ്ടുനിന്നു. ആ കൈകൾക്കുള്ളിൽ സുരക്ഷിതയെന്ന് കരുതിയിരുന്ന സജിതയ്ക്ക് കണ്ടു നിൽക്കാനായില്ലെങ്കിലും അവസാന യാത്രയിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുകയായിരുന്നു സജിത. പ്രിയതമ സിദ്ദിഖിനെ യാത്രയാക്കിയത് വിവരിക്കുന്നത് ആ സമയത്ത് കൂടെയുണ്ടായിരുന്നവരാണ്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംവിധായകൻ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയിൽ അ ന്ത രിച്ചത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായതാണ് നില ഗുരു ത രമാക്കിയത്.

ALSO READ- ഞങ്ങള്‍ക്ക് നിങ്ങളുടെ സത്യവും സൗന്ദര്യവും ആവശ്യമാണ്, ഞങ്ങള്‍ക്ക് നിങ്ങളെ വേണം; അഭിരാമി സുരേഷിന്റെ വാക്കുകള്‍ വൈറല്‍

സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്റെ ഖബറടക്കം നടക്കും. ഭാര്യ ഷാജിദ. മക്കൾ സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കെഎം ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ് സിദ്ദിഖ്.

യുവാവായിരിക്കെ കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖ് കലാലോകത്തേക്ക് എത്തിയത്. കലാഭവനിൽ തന്നെയുണ്ടായിരുന്ന ലാലിനൊപ്പം പിന്നീട് സംവിധാന സഹായിയും കഥാകൃത്തുക്കളായും സിനിമാലോകത്തേക്ക് പ്രവേശിച്ചു. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേർന്നെഴുതിയതിലൂടെ സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് പിറന്നു. സൂപ്പർഹിറ്റ് ചിത്രം നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ആധാരമായതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയായിരുന്നു.

റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി തുടങ്ങിയ ബോക്‌സ് ഓഫീസിനെ തകർത്ത ഒരുപിടി ചിത്രങ്ങൾ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് സമ്മാനിച്ചു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.

വിടവാങ്ങിയത് മലയാള സിനിമയിലെ ഉമ്മൻ ചാണ്ടി

Advertisement