‘ഞാൻ പോയി വേറെ പെണ്ണിനെ നിശ്ചയിച്ചു വരുമ്പോൾ മോൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോ, അത് പറഞ്ഞപ്പോൾ തൊണ്ടയിടറി’; കുഞ്ചാക്കോയോട് ലിഷോയ്

354

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമാ കുടുംബത്തിൽ നിന്നും വന്ന കുഞ്ചാക്കോ ബോബൻ ആദ്യ ചിത്രം മുതൽ തന്നെ താരപദവിയിലേക്ക് എത്തിച്ചേർന്നിരുന്നു. വർഷങ്ങൾക്കിപ്പുറം താരം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് സിനിമാ ലോകത്ത് തിളങ്ങി നിൽക്കുകയാണ്.

കുഞ്ചാക്കോ ബോബന്റ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കസ്തൂരിമാൻ. ഈ ചിത്രത്തിൽ കുഞ്ചാക്കോയുടെ പിതാവായി അഭിനയിച്ചത് നടൻ ലിഷോയ് ആയിരുന്നു. ഇരുവരും വീണ്ടും ചാവേർ ചിത്രത്തിൽ ഒന്നിക്കുകയാണ്. ഇതിനിടെ ഇരുവരും സംസാരിച്ചതാണ് വൈറലാകുന്നത്.

Advertisements

കസ്തൂരിമാൻ ചിത്രത്തിന് ശേഷം ചാക്കോച്ചൻ തന്നെ എവിടെവച്ചുകണ്ടാലും അപ്പാ എന്നാണ് വിളിക്കുന്നതെന്ന് നടൻ ലിഷോയി വെളിപ്പെടുത്തി. ഞങ്ങൾ തമ്മിൽ ഒരു അപ്പൻ മകൻ ഫീൽ ആണെന്നും അദ്ദേഹം മൈൽ സ്റ്റോൺ സംഘടിപ്പിച്ച കുഞ്ചാക്കോ ബോബൻ ഫാൻസ് മീറ്റപ്പിൽ സംസാരിച്ചു.

ALSO READ- ‘ഞങ്ങൾ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു’; വീട്ടിലെ പുതിയ താരത്തെ പരിചയപ്പെടുത്തി താരപുത്രി വിസ്മയ മോഹൻലാൽ

കസ്തൂരിമാനിൽ മാത്രമല്ല മറ്റ് ഒന്നുരണ്ടു സിനിമകളിൽ കൂടി ചാക്കോച്ചന്റെ അപ്പനായി താൻ വേഷമിട്ടിട്ടുണ്ടെന്നും ലിഷോയി പറയുന്നുണ്ട്. അതേസമയം, തന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ചിത്രമായിരുന്നു കസ്തൂരിമാൻ. സാജൻ ആലുക്ക എന്ന കഥാപത്രത്തിന് താനുമായി സാമ്യത ഉണ്ടെന്നും അപ്പോൾ തങ്ങളുമായും അത്തരത്തിൽ ഒരു ബന്ധം ഉണ്ടാകുമല്ലോ എന്നുമാണ് ചാക്കോച്ചൻ പറയുന്നത്.

‘ഞാൻ പോയി വേറെ പെണ്ണിനെ നിശ്ചയിച്ചു വരുമ്പോൾ മോൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോ, ഞാൻ മറ്റുള്ളവർക്ക് വാക്ക് കൊടുത്തിട്ടെന്ന് കരുതി നീ അത് ചെയ്യണ്ട’ എന്നായിരുന്നു ആ ഡയലോഗ്. അത് പറയുമ്പോൾ തന്നെ എന്റെ തൊണ്ട ഇടറി വന്നിരുന്നു. ശരിക്കും അത് പറഞ്ഞിട്ട് പോകുമ്പോൾ മനസ്സിൽ തട്ടിയ ഒരു സീൻ ആയിരുന്നു’- എന്നും ലിഷോയി പറഞ്ഞു.

ALSO READ- ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല, നാണംകെട്ട അപമാനിക്കപെട്ട രാത്രിയായിരുന്നു അത്, പോലീസ് സ്‌റ്റേഷനിൽ പോയ അനുഭവം പറഞ്ഞ് ലാൽ ജോസ്

അപ്പനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ചാക്കോച്ചൻ ഷോയിൽ സംസാരിച്ചു. ജീവിതത്തിൽ അപ്പനെ മിസ്സ് ചെയ്ത സമയം ഒരുപാടുണ്ട്. അപ്പൻ വളരെ ഈസി ഗോയിങ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്‌ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു.

തന്റെ അപ്പൻ നല്ല ചെയിൻ സ്‌മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്‌നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നതെന്നും താരം വികാരാധീനനായി പറഞ്ഞു.

ഈ പാർട്ടി ഇപ്പോൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്.

Advertisement