ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല, നാണംകെട്ട അപമാനിക്കപെട്ട രാത്രിയായിരുന്നു അത്, പോലീസ് സ്‌റ്റേഷനിൽ പോയ അനുഭവം പറഞ്ഞ് ലാൽ ജോസ്

257

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം തനിക്ക് ഉണ്ടായ മോശമായ ഒരു അനുഭവമാണ് ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

പാലക്കാട് നടന്ന സിനിമാ ചിത്രീകരണത്തിനിടെ പേഴ്‌സ് നഷ്ടപ്പെട്ടതും തുടർന്ന് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയതും അവിടെ നിന്ന് സംഭവിച്ചതുമായ അനുഭവമാണ് സംവിധായകൻ പങ്കിടുന്നത്.

Advertisements

മുല്ല സിനിമയുടെ ഷൂട്ടിംഗിനിടെയാണ് തന്റെ പേഴ്സ് അടിച്ചു പോയതെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. എടിഎം കാർഡും പിൻനമ്പറും അടങ്ങിയിട്ടുള്ള കവർ അടങ്ങിയിട്ടുള്ള പേഴ്സാണ് കളഞ്ഞു പോയ്. തുടർന്ന് പരാതി കൊടുക്കാൻ പോയപ്പോൾ പോലീസുകാർ തന്നോട് മോശമായി പെരുമാറുകയായിരുന്നു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ALSO READ-‘താൻ ഒരിടത്തോട്ടും പോകുന്നില്ല’; ആർഡിഎക്‌സ് ഗ്യാംഗിന്റെ തല്ലിനിടയിൽ അധികം പരാമർശിക്കാതെ പോയ മാസ് സീൻ; ഒടിടി റിലീസിൽ താരമായത് മഹിമ നമ്പ്യാർ

കാനറാ ബാങ്കിൽ മുല്ലയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു അക്കൗണ്ട് എടുത്തിരുന്നു. എ.ടി.എം കാർഡും അതിന്റെ പിൻനമ്പറും വെച്ചുള്ള കവർ പഴനിയിലെ ഹോട്ടലിലേക്ക് അവർ കൊറിയർ ചെയ്തുത്. ഷൂട്ടിങ്ങിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഹോട്ടലിൽ നിന്നത് കിട്ടിയത്. പിന്നെ തന്റെ പോക്കറ്റിലെ പേഴ്‌സിൽ വെച്ചിട്ടാണ് പോയത്.

പാലക്കാട് കോട്ടമൈതാനത്തിനടുത്ത് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കാണാൻ നിൽക്കുന്ന ആളുകൾക്കിടയിൽ ഒരു ഉന്തും തള്ളും ഉണ്ടായി. പുറകിൽ നിൽക്കുന്ന ആളുകൾ തന്റെ ദേഹത്തേക്ക് ചാഞ്ഞതോടെ കുറച്ച് അസ്വസ്ഥത ഉണ്ടായി. യൂണിറ്റുകാർ ഇടപെടുകയും ചെയ്തു.

പെട്ടെന്നാണ് തന്റെ പോക്കറ്റിന് ഭാരക്കുറവ് തോന്നിയത്. ഇതോടെ പേഴ്‌സ് അടിച്ചുപോയെന്ന് മനസ്സിലായി. രാത്രി പത്തുമണി ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഉടനെ തന്നെ പാലക്കാട് പോലീസ് സ്റ്റേഷനിൽ പോയി. അന്നാണ് മനസ്സിലാക്കിയത് ഈ പൊലീസ് സ്റ്റേഷൻ എന്ന് പറയുന്ന സ്ഥലങ്ങളിൽ അറിയപ്പെടുന്ന സംവിധായകനാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന്.

ALSO READ-വിവാഹം പോലെ ജീവിതത്തിൽ പ്രധാനമാണ് ഇക്കാര്യവും; പുതിയ വിശേഷവുമായി ഉർവശി; ആശംസകളുമായി ആരാധകർ

ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് പോക്കറ്റ് അടിച്ചു പോയത് എന്ന് ഞാൻ അവരോട് പറയുന്നുണ്ട്.പിന്നെ ഉണ്ടായ സംഭവമെല്ലാം പറഞ്ഞു കൊടുത്തപ്പോൾ ഈ ഏരിയയിൽ അങ്ങനെ പോക്കറ്റടിക്കാർ ഒന്നുമില്ല എന്ന് പറഞ്ഞ് അദ്ദേഹം എല്ലാം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തുടർന്ന് തനിക്ക് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം, കാരണം തന്റെ കാർഡും പിൻനമ്പറും അടങ്ങിയിട്ടുള്ള പേഴ്സാണ് കളഞ്ഞുപോയത് എന്ന് പറഞ്ഞപ്പോൾ ഭയങ്കര ചിരി ചിരിച്ചിട്ട് ‘നിങ്ങൾ സിനിമാക്കാർ ഇത്ര വിഡ്ഢികളാണോ, നിങ്ങളിത്രയും സിനിമകൾ സംവിധാനം ചെയ്ത ഒരാളല്ലേ, പിൻനമ്പറും കാർഡും ഒരുമിച്ച് വെക്കാൻ പാടില്ല എന്ന് നിങ്ങൾക്കറിയില്ലേ’ എന്ന് ചോദിക്കുകയായിരുന്നു.

എന്നാൽ ഇതൊക്കെ എനിക്കറിയാമെന്നും താൻ ഷൂട്ടിങ്ങിന് പോകുമ്പോഴാണ് എനിക്ക് ഹോട്ടലിൽ നിന്ന് അത് കിട്ടിയതെന്നും, അപ്പോഴത്തെ ആ തിരക്കിൽ റൂമിൽ വെക്കാൻ കഴിഞ്ഞില്ല. ഞാൻ ചെയ്തത് തെറ്റാണ്, ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഇനി അടുത്തത് എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് ആലോചിക്കാം എന്ന് ഞാൻ പറഞ്ഞു നോക്കുകയായിരുന്നു.

പിന്നീട് ആ ബഹളത്തിനിടയിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞ് യൂണിറ്റുകാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ബഹളം ഉണ്ടാക്കിയ രണ്ടുപേരിൽ ഇവരുണ്ടായിരുന്നെന്നും ഇവരോട് ചോദിച്ചാൽ അറിയാമെന്നൊക്കെ താൻ പൊലീസിനോട് പറഞ്ഞു. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാൻ വന്നതാണ് തങ്ങളെന്ന് അവർ പറഞ്ഞു.

ഈ സമയത്ത് അവിടുത്തെ ഒരു വനിതാ കോൺസ്റ്റബിൾ ആ പയ്യന്മാരിൽ ഒരാളുടെ മുഖത്ത് അടിച്ചിട്ട്, താൻ മലയിൽ നിന്ന് എപ്പോഴാ വന്നത് എന്ന് ചോദിച്ചു. അത് അവരുടെ കസിൻ ബ്രദർ ആയിരുന്നു, അവർ ശബരിമലയിലേക്ക് പോയതായിരുന്നു.
അവരുടെ പൊലീസ് സ്റ്റേഷനിലേക്ക് സംശയിക്കുന്ന ആളായി അവൻ വന്നത് അവർക്ക് ഭയങ്കര നാണക്കേടാവുകയായിരുന്നു.

ഇതോടെ പിന്നെ പോലീസുകാരുടെ ആറ്റിറ്റിയൂഡിൽ വ്യത്യാസം വന്നു. ഞാൻ എന്തോ തെറ്റ് ചെയ്ത പോലെയാണ് ആ കോൺസ്റ്റബിൾ ലേഡി എന്നോട് പെരുമാറിയത്. എനിക്ക് പരാതിയുണ്ട് എന്ന് പറഞ്ഞപ്പോൾ എഴുതി കൊടുത്ത് പോകാൻ പറഞ്ഞു. വളരെ നിരാശയോടെയും അപമാനത്തോടെയുമാണ് ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതെന്ന് ലാൽ ജോസ് വിശദീകരിക്കുന്നു.

പിന്നെ അന്ന് ഒരു 12 മണിക്ക് ഒരു മിനിട്ടുള്ളപ്പോൾ 20000 രൂപ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്ന് മൊബൈലിലേക്ക് മെസ്സേജ് വന്നു. 12 മണി കഴിഞ്ഞ് ഒരു മിനിട്ടുള്ളപ്പോൾ അടുത്ത 20000 രൂപയും പിൻവലിച്ചു. ബാങ്കിൽ ആകെ ഉണ്ടായ 40000 രൂപയും അവരെടുത്തു. പിന്നെ പോലീസ് സ്റ്റേഷനിൽ പോകാനോ കംപ്ലൈന്റ് ചെയ്യാനോ ഒന്നിനും പോയില്ലെന്ന് ലാൽ ജോസ് പറയുന്നു.

അഅവിടെ സംസാരിച്ചു നിൽക്കുമ്പോൾ തന്നെ പൊലീസുകാർ പാലക്കാടുള്ള കാനറാ ബാങ്കിന്റെ എ.ടി.എമ്മിൽ പോയി അനേഷിച്ചിരുന്നെങ്കിൽ അവരെ കിട്ടുമായിരുന്നു.
അതിന് ശേഷം കാനറാ ബാങ്കിൽ അക്കൗണ്ട് തുടർന്നില്ല. എടിഎമ്മിൽ ക്യാമറ ഇല്ലാത്തതുകൊണ്ട് കള്ളന് അത് വളരെ സൗകര്യമായെന്നും ലാൽ ജോസ് പറയുന്നു.

ആ പൊലീസ് സ്റ്റേഷനിലെ ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല നാണംകെട്ട അപമാനിമിക്കപെട്ട ഒരു രാത്രിയായിരുന്നു അതെന്നും ലാൽ ജോസ് പറഞ്ഞു.

Advertisement