‘ഞങ്ങൾ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു’; വീട്ടിലെ പുതിയ താരത്തെ പരിചയപ്പെടുത്തി താരപുത്രി വിസ്മയ മോഹൻലാൽ

1281

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മലയാളത്തിന്റെ താരരാജാവ് നടൻ മോഹൻലാലിന്റെ സിനിമാ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ. ഭാര്യ സുചിത്രയുടേയും മകൻ പ്രണവിൻറേയും മകൾ വിസ്മയയുടേയുമൊക്കെ പുതിയ വിശേഷങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്

പ്രണവ് മോഹൻലാൽ സിനിമാതാരമാണെങ്കിലും യാത്രകളിലായിരിക്കും താരത്തന്റെ ശ്രദ്ധ മുഴുവൻ. ലോകം മുഴുവൻ സഞ്ചരിക്കുന്ന തിരക്കിനിടയിൽ വല്ലപ്പോഴുമാണ് പ്രണവ് നാട്ടിൽ പോലും എത്തുന്നത്.

Advertisements

അതേസമയം, വിദേശത്ത് പഠനം പൂർത്തിയാക്കിയ മോഹൻലാലിന്റെ മകൾ വിസ്മയ പുസ്തകമെഴുത്തൊക്കെയായി തിരക്കിലാണ്. പുസ്തകങ്ങളിലും വരകളിലും എഴുത്തിലും യാത്രകളിലുമൊക്കെയാണ് വിസ്മയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ എഴുത്തും കുത്തും വരയും എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വേറിട്ട രീതിയിലുള്ള വരകൾ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരപുത്രിയാണ് വിസ്മയ.

ALSO READ- ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല, നാണംകെട്ട അപമാനിമിക്കപെട്ട രാത്രിയായിരുന്നു അത്, പോലീസ് സ്‌റ്റേഷനിൽ പോയ അനുഭവം പറഞ്ഞ് ലാൽ ജോസ്

സിനിമാ ലോകത്ത് നിന്നും വിസ്മയ അകന്നു നിൽക്കുകയാണ്. വിസ്മയ ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവ
ച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ്. ഒരു പെറ്റ് ഡോഗിനെ ദത്ത് എടുത്തിരിയ്ക്കുന്നുവെന്നാണ് ആ വിശേഷം.

കാസ്പെരോ എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത്. ‘ഞങ്ങൾ നാലാമത്തെ കുഞ്ഞിനെ ദത്ത് എടുത്തു. അവൻ ഒരു അപാര സുന്ദരനാണ്’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. സൂര്യാസ്തമയം നോക്കി നിൽക്കുന്ന കാസ്പെരോയുടെ ഏതാനും ചിത്രങ്ങളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. കമന്റ് ബോക്സ് ഓഫാ്കി വെച്ചിരിക്കുകയാണ് താരപുത്രി.

അതേസമയം, പോസ്റ്രിന് വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ അടക്കം പല സെലിബ്രിറ്റികളും ലൈക്ക് അടിച്ചിട്ടുണ്ട്. അച്ഛന്റെ വഴി പിന്തുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്ന് വ്യക്തമാക്കയ താരപുത്രിയാണ് വിസ്മയ.

അഭിനയത്തോടല്ല, എഴുത്തിനോടാണ് വിസ്മയയ്ക്ക് താത്പര്യം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അച്ഛൻ വലിയ സൂപ്പർസ്റ്റാർ ആയിട്ടും ലൈം ലൈറ്റിൽ ഒട്ടും വരാൻ വിസ്മയയ്ക്കും താൽപര്യമില്ല.

“ഈ പാർട്ടി ഇപ്പോൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്”

Advertisement