എന്റെ മരുമകളുടെ ആദ്യ വിഷു! സദ്യയും പായസവും അവൾക്ക് ഏറെ ഇഷ്ടം; മരുമകളെ കുറിച്ച് ലിസി

6680

സിദ്ധാർത്ഥ് പ്രിയദർശൻ പ്രശസ്തനായ സംവിധായകനായ അച്ഛന്റെ നിഴലിൽ നിൽക്കാതെ സ്വന്തമായി ഒരു ഐഡിന്റിന്റി ഉണ്ടാക്കിയെടുത്ത താരമാണ്. വിഷ്വൽ എഫക്ട് രംഗത്ത് പ്രവർത്തിക്കുന്ന സിദ്ധാർഥ് അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ചെയ്ത് സംസഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയെടുത്തിരുന്നു. ചെയ്തു.

ആദ്യമായി വർക്ക് ചെയ്ത ചിത്രത്തിന് 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മരക്കാറിന്റെ വിഎഫ്എക്സിന് പ്രത്യേക ജൂറി പരമാർശം ഉണ്ടായിരുന്നു. ഇതേ ചിത്രത്തിലൂടെയാണ് മികച്ച സ്പെഷ്യൽ എഫക്ടിനുള്ള ദേശീയ പുരസ്‌കാരവും സിദ്ധാർത്ഥ് നേടിയത്.

Advertisements

ഈയടുത്താണ് സിദ്ധാർഥ് അമേരിക്കൻ പൗരയായ പ്രണയിനിയെ വിവാഹം ചെയ്തത്. വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറായ മെർലിൻ ആണ് സിദ്ധാർത്ഥിന്റെ ജീവിത സഖി.

ALSO READ- ആ സിനിമയിലെ ആ ന ഗ് ന രംഗം ഉള്ളത് കൊണ്ടാണ് താൻ ഇന്നും ഓർക്കപ്പെടുന്നത്: നടി മീരാ വാസുദേവ് അന്ന് പറഞ്ഞത്

ഇരുവരും ചെന്നൈയിൽ സ്വന്തമാക്കിയ ഫ്‌ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരായത്. ഈ ചടങ്ങിൽ പ്രിയദർശനൊപ്പം ലിസിയും പങ്കെടുത്തിരുന്നു. വിവാഹമോചനത്തിനു ശേഷം ഇരുവരെയും ഒരുമിച്ചു കണ്ടത് ആരാധകരേയും ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഇപ്പോഴിതാ മരുമകൾമെലാനിയുടെ ആദ്യത്തെ വിഷു വിശേഷങ്ങൾ പങ്കിടുകയാണ് ലിസി. ‘എന്റെ മരുമകളുടെ ആദ്യ വിഷു മെലാനി (ഞങ്ങൾ അവളെ സ്‌നേഹത്തോടെ മെൽ എന്ന് വിളിക്കും) ഒരു അമേരിക്കക്കാരിയാണെങ്കിലും അവൾക്ക് നമ്മുടെ സദ്യയും പായസവും ഏറെ ഇഷ്ടമാണ്’- എന്നാണ് ലിസി മരുമരളെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്.

ALSO READ- ഈ ലോകത്ത് കാപട്യം ഇല്ലാത്തവർ ആരാണ് ഇള്ളത്, സത്യമായാലും അസത്യമായാലും അച്ഛൻ അതിപ്പോൾ പറയേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു; ധ്യാൻ ശ്രീനിവാസൻ

ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണി പ്രിയദർശൻ സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മകൻ സിദ്ധാർത്ഥ് സാങ്കേതിക രംഗത്ത് ആയിരുന്നു കഴിവ് തെളിയിച്ചത്. സിദ്ധാർഥ് അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിന് ബിരുദം നേടിയാണ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

Advertisement