നയൻസിന്റെ ആദ്യ കാമുകൻ ചിമ്പുവുമായി അടുത്ത ബന്ധം; ആ കാര്യത്തിൽ പലരും പരിഹസിച്ചു;തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

1382

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്നേശിനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു.

Advertisements


ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ് വിഘ്‌നേഷ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷിന്റെ തുറന്നുപറച്ചിൽ. സിനിമയിൽ തിരക്കില്ലാത്ത സമയത്ത് തന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് വിഘ്‌നേഷ് പറയുന്നു.

ALSO READ- എന്റെ മരുമകളുടെ ആദ്യ വിഷു! സദ്യയും പായസവും അവൾക്ക് ഏറെ ഇഷ്ടം; മരുമകളെ കുറിച്ച് ലിസി

താൻ ഒരു ഫാമിലി പേഴ്‌സണാണ് എന്ന് പറയുന്ന വിഘ്‌നേശ്, നയൻതാരയുടെ കുടുംബവുമായും വളരെ അടുപ്പത്തിലാണെന്നും പറയുകയാണ്. നയൻസിന്റെ അമ്മയും താനും വളരെ നല്ല അടുപ്പമുള്ളവരാണ്. അവരെ പോലെയുള്ളൊരാളെ വേറെ കണ്ടിട്ടില്ലെന്നും വിഘ്‌നേഷ് പറയുകയാണ്.

അതേസമയം, തന്റെ കുഞ്ഞുങ്ങളുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ പലരും പരിഹസിച്ചിരുന്നുവെന്നും വിഘ്‌നേഷ് പറയുന്നു. ഇഷ്ടത്തിലായ കാലത്ത് നയൻസും താനും പരസ്പരം ഉയിരും ഉലകവും എന്നായിരുന്നു വിളിച്ചിരുന്നത്. ഈ പേരുകൾ തന്നെ കുട്ടികൾക്കിട്ടാൽ പോരേയെന്ന് അങ്ങനെയാണ് ചിന്തിച്ചത്. എന്നാലിപ്പോൾ വീട്ടിൽ കൺഫ്യൂഷനായി, ഉയിർ എന്ന് വിളിക്കുമ്പോൾ ഞാനും നോക്കും കുഞ്ഞും നോക്കും എന്നും വിഘ്‌നേഷ് പറയുന്നു.

ALSO READ- ആ സിനിമയിലെ ആ ന ഗ് ന രംഗം ഉള്ളത് കൊണ്ടാണ് താൻ ഇന്നും ഓർക്കപ്പെടുന്നത്: നടി മീരാ വാസുദേവ് അന്ന് പറഞ്ഞത്

അതേസമയം, സിനിമാലോകത്തെത്തിയ കാലത്തെ നയൻതാരയുടെ കാമുകനായിരുന്നു നടൻ ചിമ്പു. ചിമ്പുവുമായുള്ള ബന്ധത്തെ കുറിച്ചും വിഘ്‌നേഷ് പറയുന്നുണ്ട്. ചിമ്പുവും താനും സ്‌കൂൾമേറ്റാണ്. കുറേ വർഷങ്ങളായി അറിയാം. സിനിമയ്ക്കപ്പുറം സൗഹൃദപരമായ ഒരുപാട് സംഭാഷണങ്ങളുണ്ടാകും. ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ കമൽ സാറുടെ ബർത്ത് ഡേയ്ക്കും കണ്ടിരുന്നെന്നും അദ്ദേഹം പറയുന്നു.

തന്റെ ചിത്രമായ പോടാ പോടിയിലെ നായകനായിരുന്നു ചിമ്പുവെന്നും തന്റെ എല്ലാം നേട്ടത്തിലും സന്തോഷം അറിയിക്കുന്ന വ്യക്തിയാണ് ചിമ്പുവെന്നും വിഘ്‌നേഷ് വെളിപ്പെടുത്തി.

Advertisement