ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല, സ്‌നേഹം അങ്ങോട്ട് കൊടുക്കണം. തിരിച്ചു കിട്ടണമെന്നില്ല; ബിഗ് ബോസ് ഹൗസ് വിട്ടതിന് പിന്നാലെ ഹനാൻ

878

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ ഹനാൻ വൈകാതെതന്നെ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം വീടുവിട്ടിരുന്നു. അതേസമയം, ഹനാൻ വന്നത് മറ്റ് മത്സരാർഥികളിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. ആരുമായും ഹനാൻ കാര്യമായി കൂട്ടുകൂടിയിരുന്നില്ല.

മികച്ച മത്സരാർത്ഥിയാവാൻ ഹനാന് സാധിക്കുമായിരുന്നെങ്കിലും ഡോകട്ര്#മാർ വിശ്രമം വിധിച്ചതോടെ ഹനാന് തിരികെ പോരേണ്ടി വരികയായിരുന്നു. ഹനാൻ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ താത്ക്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്ന് മോഹൻലാൽ തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Advertisements

ഇതിനിടെ ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഹനാൻ. ഈ വണ്ടിയിങ്ങനെ പഞ്ചറായിട്ട് സൈഡ് ആകാൻ പോകുവായിരുന്നു. ബാറ്ററി ഡൗണായത് മനസിലാക്കിയിട്ട് ബാറ്ററി ചാർജ് ചെയ്യാൻ ഇട്ടിട്ടുണ്ട്. ആ സമയത്ത് കുറച്ച് സൈലൻസ് ആവശ്യമായിരുന്നു. വളരെ മനോഹരമായ ഒരു സ്വപ്നം കണ്ട് ഞാൻ ഉണർന്നെഴുന്നേറ്റു. ആ സ്വപ്നം എന്താണെന്ന് പറയാനാണ് വന്നിരിക്കുന്നതെന്നാണ് ഹനാൻ പറയുന്നത്.

ALSO READ- നയൻസിന്റെ ആദ്യ കാമുകൻ ചിമ്പുവുമായി അടുത്ത ബന്ധം; ആ കാര്യത്തിൽ പലരും പരിഹസിച്ചു;തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടോമിനെ പോലെ ഒരു സുഹൃത്തിന് കിട്ടുക എന്നത്. ആ സുഹൃത്തിനെ കിട്ടാൻ വേണ്ടി താനൊരു വീട്ടിൽ പോയി. ആ ജെറിക്ക് സുഹൃത്തിനെ അവിടെ കിട്ടിയെന്നും ഹനാൻ വിശദീകരിച്ചു.

‘അവിടെ താൻ ഫൈറ്റ് ചെയ്തു ഇറിറ്റേറ്റ് ചെയ്തു ചെയ്‌സ് ചെയ്തു. സാധാരണഗതിയിൽ ഒന്നിച്ചു കൂടുമെന്നായിരുന്നു കരുതിയത്. ടോമും ജെറിയും അങ്ങനെയാണല്ലോ. പക്ഷേ ആ വീട്ടിൽ നിന്ന് താനൊരു പാഠം പഠിക്കുകയായിരുന്നു.’

‘നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല. നമ്മളുടെ കൈയ്യിൽ നിന്നുള്ള സ്‌നേഹം അങ്ങോട്ട് കൊടുക്കണം. തിരിച്ചു കിട്ടുന്നത് എന്ത് തന്നെയാണെങ്കിലും, ചിലപ്പോൾ സ്‌നേഹം തിരിച്ചു കിട്ടണമെന്നില്ലെന്നും ഹനാൻ വിശദീകരിക്കുകയാണ് വീഡിയോയിൽ.’

ALSO READ- എന്റെ മരുമകളുടെ ആദ്യ വിഷു! സദ്യയും പായസവും അവൾക്ക് ഏറെ ഇഷ്ടം; മരുമകളെ കുറിച്ച് ലിസി

ഇപ്പോഴിതാ താൻ ഒരു സ്വപ്നം കണ്ടതു പോലെ ഉണർന്നെഴുന്നേറ്റു. ഹനാൻ ലോ ആയി പോകില്ല. അതുകൊണ്ട് തന്നെയാണ് താൻ എന്നെത്തന്നെ ഹൈ എന്ന് വിളിക്കുന്നതെന്നും താരം പറഞ്ഞു.

Advertisement