ഷെയ്ൻ സെറ്റിൽ കാണിച്ചു കൂട്ടുന്നത് നാണക്കേട്; 27 വയസുള്ള ഈ ചെറുപ്പക്കാരനെ സെറ്റിൽ നിയന്ത്രിക്കാൻ ഉമ്മച്ചി; ഒരു കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടത്: ശാന്തിവിള ദിനേശ്

73275

മലയാള സിനിമയിൽ വളരെ പെട്ടെന്ന് പ്രശസ്തനായ പോലെതന്നെ പെട്ടെന്ന് തന്നെ വിവാദങ്ങളുമുണ്ടാക്കിയ യുവതാരം കൂടിയാണ് ഷെയ്ൻ നിഗം. ആദ്യ ചിത്രം കിസ്മത്ത് മുതൽ വ്യത്യസ്തമായ വേഷങ്ങളാണ് താരം ചെയ്തിട്ടുള്ളത്.

എന്നാൽ ഇപ്പോഴിതാ ഷെയ്ൻ നിഗത്തിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

Advertisements

ഷെയ്ൻ നിഗം എന്ന ചെറുപ്പക്കാരനെ സെറ്റിൽ കൺട്രോൾ ചെയ്യാൻ വരുന്നത് അവന്റെ ഉമ്മച്ചിയാണ്. ആ പയ്യൻ കാണിച്ച് കൂട്ടുന്നത് എന്തൊരു നാണക്കേടാണ്. 27 വയസ്സായ പയ്യൻ സെറ്റിൽ വരുന്നത് നഴ്‌സറിയിൽ പോവും പോലെ അമ്മയെയും കൊണ്ട് ആണെന്ന് ശാന്തിവിള പറയുന്നു.

ALSO READ- ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല, സ്‌നേഹം അങ്ങോട്ട് കൊടുക്കണം. തിരിച്ചു കിട്ടണമെന്നില്ല; ബിഗ് ബോസ് ഹൗസ് വിട്ടതിന് പിന്നാലെ ഹനാൻ

ആ പയ്യന്റെ വെളച്ചിലൊന്നും പ്രിയദർശന്റെ സെറ്റിലെടുക്കില്ല. വിവരമറിയും. പുതിയ പിള്ളേരുടെ സെറ്റിൽ ഈ പയ്യൻ കാണിക്കുന്നത് പോക്കിരിത്തരങ്ങളാണെന്നും അതുപോലെ ഈ പയ്യൻ ആർഡിഎക്‌സ് എന്ന സിനിമയുടെ സെറ്റിൽ കാണിച്ച പോക്രിത്തരങ്ങൾ കേട്ടപ്പോൾ സത്യത്തിൽ തനിക്ക് പുച്ഛം തോന്നിയെന്നും ശാന്തിവിള പറയുന്നു.

ഷെയ്ൻ നിഗത്തിന്റെ ചിത്രത്തിൽ മൂന്ന് പേരാണ് പ്രധാന വേഷത്തിൽ. മൂന്ന് പേരും കൂടി നടന്ന് വരുന്ന ഷോട്ടെടുക്കുമ്പോൾ ഇവർ പറയുകയാണ്, തന്നെ സൈഡിൽ നിർത്താൻ പറ്റില്ല, താൻ നടുക്കേ നിൽക്കൂ എന്ന്- ശാന്തിവിള പറയുന്നു.

ALSO READ- നയൻസിന്റെ ആദ്യ കാമുകൻ ചിമ്പുവുമായി അടുത്ത ബന്ധം; ആ കാര്യത്തിൽ പലരും പരിഹസിച്ചു;തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

അതേസമയം, ഇവന്റെ സുഹൃത്ത് കൂടിയായ സജിത്ത് യഹിയ ഒരു പടം ചെയ്യാൻ തീരുമാനിച്ചു. ഖൽബ് എന്നാണ് പടത്തിന്റെ പേര്. ഈ സിനിമ തുടങ്ങാനിരിക്കെ ഈ ഷെയ്ൻ നിഗത്തിന്റെ ഉമ്മച്ചി വിളിച്ച് അവനോട് പറയുകയാണ് എന്റെ മോൻ പ്രിയദർശന്റെ സിനിമയിൽ അഭിനയിച്ച് നിൽക്കുകയാണ്, ഇനി അവന് ഒരു കോടി പ്രതിഫലം വേണമെന്ന് എന്നും ശാന്തിവിള ആരോപിച്ചു.

അതേസമയം, മുടിയും വളർത്തി കഞ്ചാവ് ലുക്കിൽ നടക്കുന്ന വേഷം മാത്രമേ ഷെയ്‌നിന് എന്തായാലും ചെയ്യാൻ പറ്റൂ. അങ്ങനെ സജിത്ത് നിർമ്മാതാവിനെ കൂടി വിളിച്ച് ആലോചിച്ച് ഇവനെ തന്നെ ആ പടത്തിൽ നിന്നങ്ങു മാറ്റുകയായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുകയാണ്.

ഈ പയ്യൻ ചെയ്ത പല സിനിമകളുടെയും സെറ്റിൽ പല പ്രശ്‌നങ്ങളും ഇവൻ ഉണ്ടാക്കിയിട്ടുണ്ട്. പ്രിയദർശന്റെ മുന്നിൽ പൂച്ചയെക്കണ്ട എലിയെപ്പോലെ ഓച്ഛാനിച്ച് നിൽക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു. പുതിയ സംവിധായകരുടെ സെറ്റിൽ ചെന്നാൽ വിലസും. ഉല്ലാസം, കുർബാന, വെയിലെന്നൊക്കെ പറഞ്ഞ് നിർമാതാക്കളെ കുത്തുപാളയെടുപ്പിച്ച സിനിമകളിലാണ് ഇവൻ അഭിനയിച്ചതെന്നും ശാന്തിവിള പരിഹസിച്ചു.

Advertisement